‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’ എന്ന ആശയം ഉയര്‍ത്തി ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ കെഎപിസിയുടെ നേതൃത്വത്തില്‍ ‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’ എന്ന ആശയം ഉയര്‍ത്തി സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുടയില്‍ വച്ച് നടന്നു. മുന്‍ കേരള പോലീസ് ഫുട്ബാള്‍ ടീം ക്യാപ്റ്റനും അസിസ്റ്റന്റ് കമാന്‍ഡന്റ് ഓഫ് പോലീസുമായ സി.പി. അശോകന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എസ്ഐ എസ്. ബിജു വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സ്പോര്‍ട്സ് അക്കാദമി ഡയറക്ടറും എന്ഐസ് കോച്ചുമായ എം.കെ. സുബഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള അസോസിയേഷന് ഫോര്‍ ഫിസിയൊതെറാപ്പിസ്റ്റ് കോ ഓര്‍ഡിനേഷന്‍ തൃശൂര്‍ പ്രസിഡന്റ് ഡോ. റോയ് കാവല്ലൂര്‍, സെക്രട്ടറി ഡോ. ജിബിന്‍ ജോണ്സണ്, ട്രഷറര്‍ ഡോ. അനുവര്‍ഷ്, ഡോ. നിഖില്‍ ലക്ഷ്മണ്, ഡോ. ശ്രീകുമാര്‍ സുകുമാരന്‍, ഡോ. ഭരത് പാറയില്‍ എന്നിവര്‍ സന്നിഹിതരിയിരുന്നു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ