ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് മുരിയാടില്‍ തുടക്കം
ഇരിങ്ങാലക്കുട: നഗരസഭയും കേരള ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മുരിയാട് തെക്കേപ്പാടം പാടശേഖരത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വാര്‍ഡ് കൗണ്‍സിലര്‍ സരിത സുഭാഷ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഡി. ലിസി, പ്രമോട്ടര്‍ ശരത്ത്, പാടശേഖരസമിതി പ്രസിഡന്റ് ജോയ് കുടലി, സെക്രട്ടറി നിഷ അജയന് എന്നിവര്‍ പങ്കെടുത്തു. വിളവെടുത്ത നെല്‍പ്പാടങ്ങളില്‍ അടുത്ത കൃഷി ഇറക്കുന്നതിന് മുമ്പുള്ള ഇടവേള ഉള്‍നാടന്‍ ജലാശയ മത്സ്യകൃഷിയുടെ വ്യാപനം ലക്ഷ്യമിട്ട് മത്സ്യകൃഷി ചെയ്യാനാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുട മേഖലയിലെ മുഴുവന്‍ പാടശേഖരങ്ങളിലും പദ്ധതി നടപ്പിലാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. കോമണ്‍ കാര്‍പ്പ്, രോഹു, ഗ്രാസ്കാര്‍പ് എന്നീ ഇനങ്ങളില്‍പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്.