നൂതന ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ ചിറകുനല്കും: മന്ത്രി ബിന്ദു
ഇരിങ്ങാലക്കുട: യുവാക്കള്‍ മുന്നോട്ടുവയ്ക്കുന്ന നൂതന ആശയങ്ങള്‍ക്ക് ചിറക് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്ന് മന്ത്രി ആര്. ബിന്ദു. നൂതന ആശയങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉല്‍പ്പാദനത്തിന്റെ കേന്ദ്രങ്ങളായിത്തീരണം. സംസ്ഥാനത്തെ പോളിടെക്നിക് കോളജുകള്‍, ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളില്‍ നൂതന ആശയ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യങ് ഇന്നോവേറ്റേഴ്സ് ക്ലബ്ലിന്റെ സമസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പോളിടെക്നിക് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം. രാമചന്ദ്രന് അധ്യക്ഷനായി. യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ആന്‍ഡ് കെ ഡിസ്ക് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിജു പരമേശ്വരന്, യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡിടിഇ ജയന് പി. വിജയന്, എസ്ഐടിടിടിആര് ഇന്‍ ചാര്‍ജ് ജോ. ഡയറക്ടര്‍ ആര് ഗീതാദേവി, ഡോ. ആര്.എന്‍. അന്‍സാര്‍, എംടിഐ പ്രിന്‍സിപ്പല്‍ മിനിമോള്‍, കെ. വേണുഗോപാലന്‍, പ്രസൂണ്‍ മംഗലത്ത് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളില്‍ നൂതന ആശയ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിന് പ്രാപ്തരക്കുന്നതിനും വേണ്ടിയാണ് യങ് ഇന്നോവേറ്റേഴ്സ ക്ലബ്.