സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള വ്യാപാരി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റും, ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് കേരള വ്യാപാരി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്തു. ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, സിസ്റ്റര്‍ സുമ തോമസ് സുപ്പീരിയര്‍, ഡോ. സിസ്റ്റര്‍. ബെന്‍സി മാത്യു, ഡോ. നദീറ ഭാനു, ഡോ. ഹെല്‍ന ജെയ്സണ്‍, ഷൈജോ ജോസ്, കെ.ആര്. ബൈജു, ഡീന്‍ ഷഹീദ്, ടി. മണി മേനോന് എന്നിവര്‍ പങ്കെടുത്തു.