ഭരണഘടന ബോധവല്‍ക്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു

താണിശേരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടന ബോധവത്കരണ ക്ലാസിനു വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്ലാനിംഗ് എക്സ്ടന്ഷന് ഓഫീസര്‍ കെ.എസ്. സിന്ധു നേതൃത്വം നല്കുന്നു.
ഇരിങ്ങാലക്കുട: താണിശേരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ഭരണഘടന ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്ലാനിങ്ങ് എക്ടന്‍ഷന്‍ ഓഫീസര്‍ കെ.എസ്. സിന്ധു, ജനറല്‍ എക്ടന്‍ഷന്‍ ഓഫീസര്‍ എ.വി. സന്ദീപ്, വിമന്‍ വെല്‍ഫയര്‍ എക്ടന്‍ഷന്‍ ഓഫീസര്‍ ഇ.എം. ഗുരുപ്രസാദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. നാഷണല്‍ സര്‍വീസ് സ്കിം പ്രോഗ്രാം ഓഫീസര്‍ ഡോ. സിസ്റ്റര്‍ റോസ് ആന്റോ ക്വിസ് മത്സരം സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. പോള്‍ ജോസ്, അഡ്മിനിസ്ട്രേറ്റര്‍ ടി. ജ്യോതിലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ റിന്റോ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.