വനിത ഡോക്ടര്‍ക്കു നേരെ കൈയേറ്റം; പ്രതിഷേധം ശക്തം
ഇരിങ്ങാലക്കുട: പൊറത്തിശേരി ഹെല്‍ത്ത് സെന്ററില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധം ശക്തം. ബിജെപി പടിയൂര്‍ പഞ്ചായത്തംഗം മണ്ണായില്‍ വീട്ടില്‍ ശ്രീജിത്ത് മണ്ണായി (35)ലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കെജിഎംഒഎ, ആശുപത്രി വെല്‍ഫെയര്‍ കമ്മിറ്റിയും ഇന്ന് ആശുപത്രിയില്‍ അടിയന്തിര യൊഗം ചേരും. ആശുപത്രി അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അധികാരികള്‍ ഉറപ്പാക്കണമെന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. വിനോജ് ജോര്‍ജ് മാത്യു ആവശ്യപ്പെട്ടു.
കര്‍ശന നടപടി വേണം- സിപിഎം ലോക്കല്‍ കമ്മിറ്റി
പൊറത്തിശേരി: വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത ബിജെപി നേതാവിനെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി. വനിതാ ഡോക്ടറെ ഡ്യൂട്ടി സമയത്ത് കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പടിയൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്ത് മണ്ണായിക്കെതിരെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിനും എതിരെ കേസെടുക്കണം എന്ന് സിപിഐഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ പറഞ്ഞു.
ജനപ്രതിനിയുടെ ഭാഗത്തുനിന്നും ഉണ്ടായത് പൊതുസമൂഹത്തിന് നിരക്കാത്തതെന്ന് എഐവൈഎഫ്
പടിയൂര്‍: പൊറത്തിശേരി ഹെല്‍ത്ത് സെന്ററില്‍ വനിതാ ഡോക്ടര്‍ക്കു നേരെ പടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ ഭാഗത്തുനിന്നും ഉണ്ടായത് പൊതുസമൂഹത്തിന് നിരക്കാത്തതെന്ന് എഐവൈഎഫ്. സംഭവത്തില്‍ കൃത്യമായി നടപടി സ്വീകരിക്കുകയും ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നും എഐവൈഎഫ് മേഖല പ്രസിഡന്റ് എ.ബി ഫിറോസും മേഖല സെക്രട്ടറി മിഥുന്പോട്ടക്കാരനും ആവശ്യപ്പെട്ടു.
എല്‍ഡിഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പടിയൂര്‍: പടിയൂര്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് മെമ്പറും ബിജെപി അംഗവുമായ ശ്രീജിത്ത് മണ്ണായി ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയ. എടതിരിഞ്ഞി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം നിലമ്പതിയില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ പി.എ. രാമാനന്ദന്‍, വി.ആര്. രമേഷ്, സി.ഡി. സിജിത്ത്, ടി.വി. വിബിന്, കെ.എ. സുധീര്‍, മിഥു് പോട്ടക്കാരന്‍, എം.എ. ദേവനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
വനിത ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം കോണ്‍ഗ്രസ്
പൊറത്തിശേരി: പൊറത്തിശേരിയില്‍ വനിത ഡോക്ടറെ കൈയേറ്റം ചെയ്ത ബിജെപി പഞ്ചായത്ത് അംഗത്തെ മാതൃകപരമായി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ്. ഇനിയും ഇത്തരത്തില്‍ ഉള്ള അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് പൊറത്തിശേരി മേഖലകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബൈജു കുറ്റി ക്കാടന്‍, അഡ്വ. പി.എന്‍. സുരേഷ്, എം.ബി. നെല്‍സണ്‍, ബിനു മണപ്പെട്ടി, കെ.പി. സിനി. രഘുനാഥ് കണ്ണാട്ട്, ജോബി തേക്കൂടന്, എന്‍.ആര്. ശ്രീനിവാസന്, ദാസന് വത്സമേലിട്ട എന്നിവര്‍ നേതൃത്വം നല്കി.