പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗീക അതിക്രമം; പ്രതിക്ക് 40 വര്‍ഷം തടവ്
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്. രവിചന്ദര്‍ വിധി പ്രസ്താവിച്ചു. കുറ്റിച്ചിറ സ്വദേശി അനില്‍കുമാറിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 2010 മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാര്‍ജ് ചെയ്ത കേസാണിത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 14 സാക്ഷികളേയും 19 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എ.ബി. സിബിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടകര ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ. സുമേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോചിപ്പിച്ചു. പോക്സോ നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം 30 വര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഒമ്പത് മാസം വെറും തടവും പോക്സോ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്നു മാസം വെറും തടവും എട്ടാം വകുപ്പ് പ്രകാരം മൂന്നു വര്‍ഷം വെറും തടവും 10,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ രണ്ട് മാസം വെറും തടവിനുമാണ് ശിക്ഷിച്ചത് പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജിവിതക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.