സ്വാര്‍ത്ഥതയുള്ള മനുഷ്യര്‍ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജം നല്കുന്ന നഗരസഭയുടെ ഞാറ്റുവേലോത്സവം ഏറെ മാതൃകാപരമാണ്: ജയരാജ് വാര്യര്‍
ഇരിങ്ങാലക്കുട: സ്വാര്‍ത്ഥതയുള്ള മനുഷ്യര്‍ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജം നല്കുന്ന നഗരസഭയുടെ ഞാറ്റുവേലോത്സവം ഏറെ മാതൃകാപരമാണെന്ന് ജയരാജ് വാര്യര്‍ പറഞ്ഞു. നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ വയോജന സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്പേഴ്സന് സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നവരില്‍ ഏറ്റവും പ്രായം കൂടിയ കര്‍ഷകനും കൂടിയായ രാമകൃഷ്ണനെ ആദരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, സോണിയ ഗിരി, ഷെല്ലി വില്സന് എന്നിവര്‍ പ്രസംഗിച്ചു.