ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള് ജൂലൈ മൂന്നിന്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ ചിലവഴിക്കും. മൂന്നു ഭവനങ്ങളും നിര്‍മിച്ചു നല്‍കും.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ജൂലൈ മൂന്നിന് ദുക്റാന ഊട്ടുതിരുനാള് ആഘോഷിക്കും. രാവിലെ 8.30 മുതല്‍ രണ്ടു വരെയാണ് ഊട്ടുസദ്യ ക്രമീകരിച്ചിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് നിര്‍ധനരായവര്‍ക്ക് മൂന്ന് ഭവനങ്ങള്‍ ഒരുക്കിയും വൃക്കരോഗികള്‍ക്ക് ഡയാലിസിസിസിനുള്ള സഹായം നല്‍കിയും വിവിധതരം രോഗങ്ങളാല്‍ വലയുന്നവര്ക്കുമായി ഒരു കോടിയിലധികം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഈ വര്‍ഷം നീക്കിവെച്ചിട്ടുണ്ട്.
നാളെ ഇടവകദിനമായി ആഘോഷിക്കും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പൊതുസമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാസന്ധ്യ. ജൂലൈ ഒന്നിന് വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് കോട്ടപ്പുറം ലത്തീന്‍ രൂപത ബിഷപ് റവ.ഡോ. അമ്പ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രണ്ടിന് വൈകീട്ട് 5.30ന് നടക്കുന്ന പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് മൂവാറ്റുപുഴ സീറോ മലങ്കര രൂപത ബിഷപ് യുഹാന്നോന്‍ മാര്‍ തെയോഡേഷ്യസ് മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ദിനമായ ജൂലൈ മൂന്നിന് രാവിലെ ആറിന് ദിവ്യബലി, 7.30ന് ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിക്കും. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ കവലക്കാട്ട് (ജൂണിയര്‍) തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അസി. വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, തിരുനാള്‍ കണ്‍വീനറും ട്രസ്റ്റിയുമായ ജോബി അക്കരക്കാരന്‍, കൈക്കാരന്മാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജോയിന്റ് കണവീനര്‍മാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍, ജോസ് മംഗലത്തുപറമ്പില്‍, പൗലോസ് താണിശേരിക്കാരന്, ജോസ് മാമ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ അഗസ്റ്റിന് കോളേങ്ങാടന്‍, ജോയിന്റ് കണ്‍വീനര്‍ വിനു ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.