രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷന്‍ ഫോറം രൂപീകരണവും നടത്തി

രക്തദാനം മഹാദാനം എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് തൃശൂര്‍ ഐഎംഎയുടെയും യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷന്‍ ഫോറം രൂപീകരണവും റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: രക്തദാനം മഹാദാനം എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് തൃശൂര്‍ ഐഎംഎയുടെയും യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷന്‍ ഫോറം രൂപീകരണവും നടത്തി. റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് മുഖ്യാതിഥിയായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ. മുസമ്മില്‍ ആമുഖ പ്രഭാഷണം നടത്തി.
റിയാസ് വെളുത്തേരി കെഎസ്യൂ സംസ്ഥാന സെക്രട്ടറി ആസിഫ് മുഹമദ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അബ്ദുല്‍ അസീസ്, ആഷിറ അന്‍സാര്‍, അസീറ മുത്തലീബ്, കബീര്‍ കാരുമാത്ര, അനൂപ് ആനപ്പാറ, ഫസീഹ് കരുപ്പടന്ന, സമദ് വെള്ളാങ്ങല്ലൂര്‍, കോണ്‍ഗ്രസ് നേതാക്കളായ ഇ.വി. സജീവ്, അയൂബ് കരൂപ്പടന്ന, എ. ചന്ദ്രന്, സാബു കണ്ടത്തില്‍, ഇ.കെ. ജോബി, പ്രശോഭ് അശോകന്, വി. മോഹന്‍ ദാസ്, അനസ് ഐഎംഎ മെഡിക്കല്‍ ഓഫീസര്‍ രാധാകൃഷ്ണന്, പഞ്ചായത്ത് മെമ്പര്മാരായകെ കൃഷ്ണകുമാര്‍, ഷംസു വെളുത്തേരി, മഹിളാ കോണ്‍ഗ്രസ് നേതാക്കന്മാരായമായാ രാമചന്ദ്രന്, റസിയ അബു, ജെബി അലിയാര് എന്നിവര്‍ സംസാരിച്ചു.