ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ്; മതസൗഹാര്‍ദ സമ്മേളനംനടത്തി

ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മതസൗഹാര്‍ദ സമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരിജനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍ ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മതസൗഹാര്‍ദ സമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരിജനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരന്‍ അധ്യക്ഷതവഹിച്ചു. ഇമാം ഷാനവാസ് അല്‍ ഖാസിം, ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, സെക്രട്ടറി ബെന്നി വിന്‍സെന്റ്, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, പ്രോഗ്രാം കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, ദീപാലങ്കാര കണ്‍വീനര്‍ ഡയസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.