കണ്‍കുളിര്‍ക്കെ കാണാം മുരിയാട് കായലിലെ വെള്ളത്താമരപ്പാടം

കോന്തിപുലം ചാത്തന്മാസ്റ്റര് റോഡിലെ കനാലില്‍ വിരിഞ്ഞു നില്ക്കുന്ന വെള്ളത്താമരകള്‍.
മാടായിക്കോണം: കാഴ്ചക്കാരുടെ മനംനിറച്ച് കോന്തിപുലം കനാലില്‍ വെള്ളത്താമരകള്‍ നിറഞ്ഞു. കനാലിലേക്കുള്ള ചെറു തോടുകളിലും നിറയെ വെള്ളതാമരകള് നിറഞ്ഞിരിക്കുകയാണ്. കോന്തിപുലത്തുനിന്ന് ചാത്തന്മാസ്റ്റര് റോഡുവഴി ആനന്ദപുരത്തേക്ക് പോകുമ്പോഴുള്ള കനാലില്‍ വെള്ളം കാണാത്ത രീതിയിലാണ് താമരകള്‍ നിറഞ്ഞത്. ഈ കാഴ്ച കാണാന്‍ ഒട്ടേറെ പേരാണ് കോന്തിപുലം പാടത്ത് എത്തുന്നത്. മാലിന്യം തള്ളുന്നത് തടഞ്ഞാല്‍ പ്രദേശത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്താനാകുമെന്നാണ് നാട്ടുക്കാര് പറയുന്നത്.
