ഫയല്‍ കാണാനില്ല; പ്രതിഷേധവുമായി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഒറ്റയാന് കുത്തിയിരുപ്പു സമരം, പത്ത് മിനിറ്റിനകം ഫയല്‍ കണ്ടെത്തി

നഗരസഭ ഓഫീസിനു മുന്നില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി ഷിബിന്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
ഇരിങ്ങാലക്കുട: ആഴ്ചകളായി ഫയല്‍ കാണാനില്ലെന്നറിയച്ചതിനെ തുടര്‍ന്ന് നഗരസഭക്കുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിനകം ഫയല്‍ കണ്ടെത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി ഷിബിനാണ് കുത്തിയിരുന്നു പ്രതിഷേധിച്ചത്.
പൊറത്തിശേരി മഹാത്മ യുപി സ്കൂളിലെ കുട്ടികള്‍ക്കായി ഉച്ച ഭക്ഷണ ഹാളിനും അടുക്കളക്കുമായി ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രിയും എംഎല്‍എയുമായ ഡോ. ആര്. ബിന്ദുവിന്റെ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ എയ്ഡഡ് സ്കൂളായതുകൊണ്ട് നഗരസഭ സെക്രട്ടറിയും മാനേജറും തമ്മിലുള്ള ഉടമ്പടി തയ്യാറാക്കിയതിനു ശേഷമേ പ്രവര്‍ത്തിയുടെ നടപടികള്‍ ആരംഭിക്കാനാകൂ.
എന്നാല്‍ എംഎല്‍എ ഫണ്ട് രജിസ്റ്റര്‍ കാണാനില്ല എന്ന മറുപടിയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. ഫണ്ട് നഷ്ടപ്പെടുന്ന എന്ന സ്ഥിതിയിലേക്കെത്തിയ സാഹചര്യത്തില്‍ സി.സി. ഷിബിന്‍ എന്‍ജിനീയര്‍ വിഭാഗത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആഴ്ച്ചകളായി കാണാനില്ല എന്ന് പറഞ്ഞ രജിസ്റ്റര്‍ കുത്തിയിരുപ്പ് സമരം തുടങ്ങി പത്ത് മിനിറ്റിനകം കണ്ട് കിട്ടിയതായി സെക്രട്ടറി എം.എച്ച് ഷാജിക്ക് സമരം നടത്തിയ സി.സി. ഷിബിനെ അറിയിച്ചു. തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്മാറണമെന്നും ഇന്ന് തന്നെ സ്കൂളിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് നഗരസഭ സെക്രട്ടറി കൗണ്‍സിലര്‍ സി.സി. ഷിസിന് ഉറപ്പ് നല്കി. ഇതേ തുടര്‍ന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കുകയായിരുന്നു.