രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം വനിത ദിനാഘോഷം സംഘടിപ്പിച്ചു

രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം സംഘടിപ്പിച്ച വനിതാദിനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് സമീപം.
ഇരിങ്ങാലക്കുട: രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം സംഘടിപ്പിച്ച വനിതാദിനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍ ആമുഖ പ്രഭാഷണം നടത്തി. ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ ശോഭ പി. ജോസഫ്, ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഹെഡ് കെ.കെ. ശ്രീജ എന്നിവര്‍ ബാങ്കിംഗ് കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. രൂപത വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. സൈന്‍സി തോമസ് ഫിനാന്‍ഷ്യല്‍ ലിറ്ററസിയെകുറിച്ച് വിശദീകരിച്ചു. ആനന്ദപുരം സാന്‍ജോ സദന് കൗണ്‍സിലര്‍ വിനയ വിശ്വംഭരന്, സോഷ്യല്‍ ആക്ഷന്‍ ഫോറം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിജോണ്‍ ബ്രഹ്മകുളം എന്നിവര്‍ സംസാരിച്ചു.