സംസ്ഥാനത്ത് (ഒക്ടോബർ 21) 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(October 21) 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്ഠേശ്വരം സ്വദേശി ശ്രികണ്ഠന് നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന് ആല്ബിന് (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്ദനന് (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന് കുട്ടി (80), കുണ്ടറ സ്വദേശി സുദര്ശന് പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന് (69), റാന്നി സ്വദേശി ബാലന് (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന് (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന് (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53), പറളം സ്വദേശി വേലായുധന് (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1232 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 946 പേർക്ക് കൂടി കോവിഡ്; 203 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ബുധനാഴ്ച (21/10/2020) 946 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 203 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂർ സ്വദേശികളായ 129 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 30388 ആണ്. 20794 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 945 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: അമല ക്ലസ്റ്റർ-3. ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ-3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 1.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 61 പുരുഷൻമാരും 55 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 32 ആൺകുട്ടികളും 36 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 281
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-41
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-62
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-39
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-35
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-171
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-105
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-165
സി.എഫ്.എൽ.ടി.സി കൊരട്ടി – 24
പി. സി. തോമസ് ഹോസ്റ്റൽ ത്യശ്ശൂർ–268
സി.എഫ്.എൽ.ടി.സി നാട്ടിക -358
പി.എസ്. എം. ഡെന്റൽ കോളേജ് അക്കികാവ് – 31
13.ജ്യോതി സി.എഫ്.എൽ.ടി.സി, െചറുതുരുത്തി-99
എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-85
ജി.എച്ച് തൃശൂർ-39
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -34
ചാവക്കാട് താലൂക്ക് ആശുപത്രി -0
ചാലക്കുടി താലൂക്ക് ആശുപത്രി -8
തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -2
കുന്നംകുളം താലൂക്ക് ആശുപത്രി -24
ജി.എച്ച് . ഇരിങ്ങാലക്കുട -12
ഡി.എച്ച്. വടക്കാഞ്ചേരി -6
അമല ആശുപത്രി-62
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -72
മദർ ആശുപത്രി -12
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -6
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -12
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
രാജാ ആശുപത്രി ചാവക്കാട് – 4
അശ്വിനി ഹോസ്പിറ്റൽ തൃശൂർ 15
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 6
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
സെന്റ് ആന്റണിസ് പഴുവിൽ – 6
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11
6244 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ബുധനാഴ്ച 902 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 192 പേർ ആശുപത്രിയിലും 710 പേർ വീടുകളിലുമാണ്. ബുധനാഴ്ച 3900 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4568 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 226469 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ബുധനാഴ്ച 516 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 93548 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 43 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 420 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.