ബാലികക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട: അഞ്ചു വയസ്സും രണ്ട് മാസവും പ്രായമുള്ള ബാലികയെ ലൈംഗീകമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ഡിസംബര്‍ മാസത്തിലെ ഒരു ദിവസം വീടിന്റെ പുറകുവശത്ത് വെച്ച് ബാലികയെ ലൈംഗീകാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ തമിഴ്നാട് ഡിംഡിഗല് സ്വദേശിയായ കൃഷ്ണന് എന്ന കൃഷ്ണമൂര്‍ത്തി (50) നെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 11 സാക്ഷികളേയും 15 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. പുതുക്കാട് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.എന്‍. സുരേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സാമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിന്റെ വിവിധ വകപ്പുകളിലായി അഞ്ച് വര്‍ഷം കഠിനതടവിനും അമ്പതിനായിരം രമൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ആറ് മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കുടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍