ബൈക്ക് സാമൂഹിക വിരുദ്ധര്‍ കത്തിച്ചു

ഐക്കരകുന്ന് മുണ്ടോക്കാരന്‍ വീട്ടില്‍ ആന്റണി ഫ്രാന്‍സീസിന്റെ ബൈക്കു കത്തിച്ച നിലയില്‍
ഇരിങ്ങാലക്കുട: വീടിന് സമീപത്തിരുന്ന ബൈക്ക് റോഡിന് കുറകെ ഇട്ട് സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി. ഐക്കരകുന്ന് സ്വദേശി മുണ്ടോക്കാരന്‍ വീട്ടില്‍ ആന്റണി ഫ്രാന്‍സീസിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. ഹീറോ ഹോണ്ട പാഷന് പ്രോ 2012 മോഡല്‍ വാഹനമാണ് കത്തി നശിച്ചത്. കാട്ടൂര്‍ പോലീസില്‍ പരാതി നല്കി. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ജനതാദള്‍ (എസ്)ന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹിയാണ് ആന്റണി ഫ്രാന്‍സീസ്. ബൈക്ക് കത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന് വ്യക്തമല്ല.