പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?
കാര്‍ഷിക മേഖലയ്ക്ക് ഏറെ ഊന്നല്‍ നല്കുന്ന പഞ്ചായത്താണ് പടിയൂര്‍. നെല്‍ക്കൃഷിക്കും കരക്കൃഷിക്കും തുല്യ പ്രാധാന്യം നല്കുന്നു. 1950 ല്‍ രൂപം കൊണ്ട പഞ്ചായത്തില്‍ ആദ്യത്തെ മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം നേടാനായത്. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയാണ് വിജയിച്ചത്. ഇടതുമുന്നണിയില്‍ സിപിഐയും സിപിഎമ്മും ഒരുപോലെ സജീവമാണ്. അതിനാല്‍ തന്നെ കാലങ്ങളായി രണ്ടര വര്‍ഷം വീതം പ്രസിഡന്റു സ്ഥാനം ഇരു കക്ഷികളും പങ്കിടാറാണ് പതിവ്. 2015 മുതല്‍ ബിജെപിയും സജീവ സാന്നിധ്യമായി രംഗത്തുണ്ട്.
സാക്ഷ്യം വഹിച്ചത് വികസന നേട്ടങ്ങളുടെ അഞ്ചു വര്‍ഷം ലിജി രതീഷ് പഞ്ചായത്ത് പ്രസിഡന്റ് (സിപിഐ)

- പടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ലാബ് ആരംഭിച്ചു.
- ജല്‍ ജീവന് മിഷനിലൂടെ പഞ്ചായത്തിലെ 98% ത്തോളം വരുന്ന വീടുകളിലേക്ക് കുടിവെള്ള കണക്ഷന് നല്കി.
- 45 ലക്ഷം രൂപ ചെലവഴിച്ച് മാരാംകുളം കുടിവെള്ള ടാങ്ക് കമ്മീഷന് ചെയ്തു.
- ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പണിക്കഴിപ്പിച്ച് പ്രവര്‍ത്തനത്തിന് തയ്യറാക്കി.
- 30 ലക്ഷം രൂപ ചെലവഴിച്ച് തവളക്കുളം വശങ്ങള് കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിച്ചു.
- 30 ലക്ഷം രൂപ ചെലവഴിച്ച് സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചു.
- മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വാങ്ങി നല്കി, വിവിധ കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സഥാപിച്ചു.
- പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മൂന്ന് വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിച്ചു.
കോട്ടങ്ങള്‍ മാത്രം ബിജോയ് കളരിക്കല്‍ (ബിജെപി)

1 സ്വന്തമായി ഓഫീസ് കെട്ടിടം ഇല്ലാത്ത പഞ്ചായത്ത്.
2 നെല്‍കൃഷിയില്‍ പാടശേഖരങ്ങളിലെ ജലം ആവശ്യമായ രീതിയില്‍ ക്രമീകരിക്കുന്നതിന് ശാശ്വതമായ പരിഹാരം കാണാതെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു.
3 കാടുപിടിച്ച് കിടക്കുന്ന ഉപയോഗശൂന്യമായ ശ്മശാനം മൂലം മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ.
4 അനാസ്ഥ മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയുടെ നഷ്ടം പഞ്ചായത്തിനെ പിറകോട്ടടിപ്പിച്ചു.
5 താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ടിലാകുന്ന ജനങ്ങളുടെ ദുരവസ്ഥക്ക് യഥാസമയം പരിഹാരം കാണുന്നതില്‍ പരാജയം.
6 കളിക്കളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനാല്‍ കേരളോത്സവ കായികമത്സരങ്ങള്‍ പണം നല്കി മററു കളിസ്ഥലത്ത് നടത്തേണ്ട അവസ്ഥ.
ദുര്‍ഭരണത്തിന്റെ നാളുകള്‍ ജോയ്സി ആന്റണി ( കോണ്‍ഗ്രസ് )

1 പഞ്ചായത്തില്‍ ക്രിമിറ്റോറിയം നിര്‍മ്മിച്ചില്ല, നിലവിലുള്ള പൊതുശ്മശാനത്തിലേക്ക് വഴി സൗകര്യം ഇല്ല.
2 ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ശാശ്വത പരിഹാരമായി സ്ലൂയിസ് കംബ്രിഡ്ജ് നിര്‍മ്മിച്ചില്ല.
3 തെരുവുനായ, വന്യമൃഗ (കാട്ടുപന്നി) ശല്യം തടയുന്നതിന് നടപടിയൊന്നും എടുത്തില്ല.
4 പഞ്ചായത്തില്‍ വെള്ളകെട്ടിന് പരിഹാരം ഉണ്ടായിട്ടില്ല
5 സമഗ്ര വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനോ ദീര്‍ഘവീക്ഷണത്തോടെ യാതൊന്നും ചെയ്തിട്ടില്ല.
6 പൊതു ശൗചാലയം ഇല്ല.
7 ഉപ്പുംതുരുത്തി പാലം, അവുണ്ടര്ചിറ പാലം, മഴുവഞ്ചേരി ചക്കരപ്പാടം പാലം ഒന്നും യാഥാര്‍ഥ്യമാകുന്നതിന് യാതൊരു നടപടിയും എടുത്തില്ല.
8 കെഎല്‍ഡിസി തേമാലിത്തറ ഷണ്മുഖം കനാല്‍ ലിഫിറ്റ് ഇറിഗേഷന്‍ യാഥാര്‍ഥ്യമായില്ല.
9 ഗ്രാമീണ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിച്ചില്ല.
10 ജീര്‍ണാവസ്ഥയിലുള്ള പോസ്റ്റോഫീസ് സെന്ററിലെ വാട്ടര്‍ ടാങ്ക് പുതുക്കി പണിതില്ല.
11 പ്രതിപക്ഷ ചെമ്പര്മാര്ക്ക് ബ്ലോക്ക്, ജില്ല, എംപി, എംഎല്‍എ ഫണ്ട് നല്‍കുന്നതിന് പക്ഷാപാതം ാണിച്ചു.

കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വതന്ത്ര വികസന മുന്നണി
നഗരസഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം, എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു
സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍, മത്സരത്തിനു മുമ്പേ സ്ഥാനാര്‍ഥിയാകാന്‍ അങ്കം!