ക്രൈസ്റ്റ് കോളജില്‍ ഇനി കഥകളിയും കൂടിയാട്ടവും നൃത്തങ്ങളും പഠന വിഷയമാക്കും
ക്രൈസ്റ്റ് കോളജും ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി ചേര്‍ന്നുകൊണ്ട് ക്രൈസ്റ്റ് കോളജ് നാട്യപാഠശാലയുടെ കീഴില്‍ വൈവിദ്ധ്യമാര്‍ന്ന കലാബോധന ക്ലാസുകള്‍ ആരംഭിക്കുന്നതിനായുള്ള പരസ്പരധാരണാ പത്രത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ ജോളി ആന്‍ഡ്രൂസും ഡോ. കെ.എന്‍. പിഷാരടി സ്ാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശന് നമ്പീശനും ഒപ്പുവച്ച് കൈമാറുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി ചേര്‍ന്നുകൊണ്ട് വിദ്യാര്‍ഥികളിലും യുവാക്കളിലും രംഗകലാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിവിധപദ്ധതികള്‍ ആസൂത്രണംചെയ്യുന്നതിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് നാട്യപാഠശാലയുടെ കീഴില്‍ വൈവിദ്ധ്യമാര്‍ന്ന കലാബോധന ക്ലാസുകള്‍ ആരംഭിക്കുന്നതിനായുള്ള പരസ്പരധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസും ഡോ. കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശന് നമ്പീശനും കലാബോധന ക്ലാസുകള്‍ ആരംഭിക്കുന്നതിനായുള്ള ധാരണപത്രത്തില്‍ ഒപ്പുവച്ചത്.
കഥകളി, കൂടിയാട്ടം, നൃത്തങ്ങള്‍ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് ഈ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 26 ക്ലാസുകളാണ് ഒരധ്യായനവര്ഷത്തില് ഈ പദ്ധതിപ്രകാരം ഉണ്ടായിരിക്കുക. ആട്ടക്കഥ പരിചയം, സംഗീത വാദ്യനാട്യപ്രകരണ പരിചയം, മുദ്രാവബോധനം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളാണ് കളരിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. വരും മാസങ്ങളില്‍ ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങുകളിലെ ആട്ടക്കഥകളെ അവലംബിച്ചാണ് ഈ ക്ലാസുകള്‍ക്ക് രൂപം നല്‍കുക.
കൂടാതെ ദേശീയതല സെമിനാറുകളും കോണ്‍ഫ്രന്‍സുകളും ക്രൈസ്റ്റ് കോളജ് നാട്യപാഠശാലയുടെ ഭാഗമായി ഭാവിയില്‍ ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിക്കും. ഈ കളരിപഠനപരമ്പരയിലും ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങിലും മുഴുവനായും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തില്‍ വിതരണം ചെയ്യും. പ്രസ്തുത പദ്ധതിയില്‍ മറ്റ് ഹൈസ്കൂള്‍, കോളജ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തുന്നതാണ്. ക്രൈസ്റ്റ് കോളജില്‍ കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെ സംസ്കൃതപഠന കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡോ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങിലും നടന്നു.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു