26-ാം വെസ്റ്റാ ബാലകലോത്സവം; ഡോണ്‍ബോസ്കോ സ്ക്കൂളിന് ഒന്നാം സ്ഥാനം
കെഎസ് പാര്‍ക്കില്‍ സംഘടിപ്പിച്ച വെസ്റ്റാ ബാലകലോത്സവത്തിന്റെ സമാപന സമ്മേളനം കെഎസ്ഇ ഹോള്‍ടൈം ഡയറക്ടര്‍ ഡോണി ജോര്‍ജ്ജ് അക്കരക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഭാരതീയ വിദ്യാഭവനിലെ റയാന് റോയല്‍ ബേബി പ്രിന്‍സ്, പുല്ലൂര്‍ സെന്റ് സേവിയേഴ്സിലെ ദിയ രാജീവ് ബേബി പ്രിന്‍സസ്
ഇരിങ്ങാലക്കുട: കെഎസ് പാര്‍ക്കില്‍ സംഘടിപ്പിച്ച വെസ്റ്റാ ബാലകലോത്സവത്തില്‍ ഡോണ്‍ബോസ്കോ സ്ക്കൂള് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം കെഎസ്ഇ ഹോള്‍ടൈം ഡയറക്ടര്‍ ഡോണി ജോര്‍ജ്ജ് അക്കരക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
കമ്പനി അസിസ്റ്റന്റ് ജനറല്‍(പര്‍ച്ചേഴ്സ്) അജോയ് ആന്റോ ബേബി, നിഥില നോണി, കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം. അനില്‍, കണ്‍വീനര്‍ സുമന് പോള്‍സണ്‍ എന്നിവര്‍ സംസാരിച്ചു. വെസ്റ്റാ ബേബി പ്രിന്‍സ് ഭാരതീയ വിദ്യാഭവനിലെ റയാന് റോയല്‍ ബേബി പ്രിന്‍സസ് പുല്ലൂര്‍ സെന്റ് സേവിയേഴ്സിലെ ദിയ രാജീവ് എന്നിവരെ കെഎസ് ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ കീരീടധാരണം നടത്തി.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു