ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട സംസ്കാരസാഹിതി പുരസ്കാര വിതരണ സമ്മേളനം ജില്ലാ ചെയര്മാന് ഗിന്നസ് സത്താര്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തില്‍ മികച്ച നിര്‍ദ്ദേശങ്ങള്‍ നല്കിയവര്ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങള്‍ക്ക് സെന്റ് ജോസഫ്സ് കോളജ് അധ്യാപിക ശ്രുതി ദീപക്, ഐടി ജീവനക്കാരനായ മന്ത്രിപുരം സ്വദേശി സിജു ബേബി എന്നിവര്‍ അര്‍ഹരായി.
വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് ബിജു പോള്‍ അക്കരക്കാരന്‍, ഷൈനി പനോക്കില്‍, ഫ്രാന്‍സിസ് പുല്ലോക്കാരന്‍, കെ.ജി. ഉണ്ണികൃഷ്ണന്, ജോമോന് മണാത്ത്, ലിജോ ജോസ് കാങ്കപ്പാടന്‍ എന്നിവര്‍ അര്‍ഹരായി. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ നിയോജകമണ്ഡലം ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.
സമ്മേളനം ജില്ലാ ചെയര്മാന് ഗിന്നസ് സത്താര്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി സമ്മാനദാനം നിര്‍വഹിച്ചു. സംസ്കാരസാഹിതി മണ്ഡലം ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് സ്വാഗതവും ഭരതന് പൊന്തേങ്കണ്ടത്ത് നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫെനി എബിന്, എ.സി. സുരേഷ്, ജോസഫ് പള്ളിപ്പാട്ട്, ഗോപിക, ശിവരഞ്ജിനി പ്രസന്നന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ബുക്ക് ബൈന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ഋത്വിക റൂബിന്, എംഎസ്സി ഫോറന്‍സിക് സയന്‍സില്‍ രണ്ടാം റാങ്ക് നേടിയ വിസ്മയ സുനില്‍, ചെണ്ടമേളത്തില്‍ സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ ശ്രീപാര്‍വതി, തൃശൂര്‍ സെന്‍ട്രല്‍ സഹോദയ കലോത്സവത്തില്‍ കലാതിലകമായ വൈഗ സജീവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ കവി സമ്മേളനം വി.വി. ശ്രീല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശ്രീ തറയ്ക്കലമ്മ നൃത്തസംഘം ശിവരഞ്ജിനി ഓര്‍ക്കസ്ട്ര എന്നിവയുടെ നേതൃത്വത്തില്‍ നൃത്തഗാനസന്ധ്യ സംഘടിപ്പിച്ചു.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും