കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
ഒറ്റ നോട്ടത്തില്‍
1953 ല്‍ സ്ഥാപിതമായ മുരിയാട് പഞ്ചായത്ത് കായല്‍ നിലങ്ങളും കോള്വയലുകളും നിറഞ്ഞ മനോഹരമായ ഭൂപ്രദേശമാണ്. കാര്‍ഷിക വൃദ്ധി ജനങ്ങളുടെ പ്രധാന തൊഴിലും വരുമാന മാര്‍ഗവുമാണ്. പഞ്ചായത്തിന്റെ ഭരണം ആരുടെ കൈകളില്‍ എന്നുള്ളത് നിര്‍ണയിക്കപ്പെടുക ഈ മേഖലയില്‍ സജീവ സാന്നിധ്യമുള്ള കര്‍ഷകര്‍ തന്നെ. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് കശുവണ്ടി ഫാക്ടറികളും ഈ പഞ്ചായത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. മണ്ണ്, മണല്‍മാഫിയ സംഘം ഇഷ്ടിക നിര്‍മാണത്തിനായി കോള്‍പ്പാടങ്ങള്‍ കൊന്നൊടുക്കിയതിനെ തുടര്‍ന്ന് വയല്‍ സംരക്ഷണത്തിനായി നടന്ന മുരിയാട് കര്‍ഷക സമരം ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പലതവണയും മാറി മറിഞ്ഞ് ഭരണം നടന്നിട്ടുള്ള പഞ്ചായത്തില്‍ കര്‍ഷകരെ സ്വാധീനിക്കാന്‍ മുന്നണികള്‍ സജീവമായി രംഗത്തുണ്ട്.
വാര്‍ഡുകള്‍ 17
പുനര്‍നിര്‍ണയത്തില്‍ വാര്‍ഡ് 18
എല്‍ഡിഎഫ് 11 (സിപിഎം ഒമ്പത്, സിപിഐ രണ്ട്)
യുഡിഎഫ് ആറ് (കോണ്‍ഗ്രസ് ആറ്)
ജനമനമറിഞ്ഞു നടത്തിയ വിസ്മയ വികസനത്തിന്റെ നാളുകള്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് (സിപിഎം)

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം ചിറയോരം ടൂറിസം.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒന്നാമത്തേതും തൃശൂര്‍ ജില്ലയിലെ രണ്ടാമത്തേതുമായ ഗ്രാമവണ്ടി.
കാലാവസ്ഥ വ്യതിയാന പദ്ധതി തയ്യാറാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത്.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒന്നാമത്തേതും തൃശൂര്‍ ജില്ലയിലെ നാലാമത്തേതുമായ മൊബൈല്‍ ക്രിമിറ്റോറിയം.
പഞ്ചായത്തുതല നൂറുദിന കര്‍മ്മപരിപാടി നടപ്പിലാക്കിയ ആദ്യത്തെ പഞ്ചായത്ത്.
കൃഷി ഉപകേന്ദ്രവും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും.
13 കോടിയിലധികം രൂപ ചെലവഴിച്ച് ഭവന നിര്‍മ്മാണ ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍.
സമഗ്ര ആരോഗ്യ പദ്ധതി ജീവധാര.
പുതുതലമുറയുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഉയരെ പദ്ധതി.
ഡിജി മുരിയാട്, ക്ലീന്‍ മുരിയാട്, ഗ്രീന്‍ മുരിയാട്, കലാ ഗ്രാമം.
സ്പോര്‍ട്സ് പ്രമോഷന് കൗണ്‍സില്‍, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങള്‍.
6000 ത്തിലധികം വീടുകളിലേക്ക് വ്യക്തിഗത ആനുകൂല്യങ്ങള്‍.
മോടി പിടിപ്പിക്കലും മേനി നടിക്കലും മാത്രമുള്ള ഭരണം തോമസ് തോകലത്ത് (കോണ്‍ഗ്രസ്)

കാര്‍ഷിക കേന്്രമായ മുരിയാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്ക് ഒരു പദ്ധതി പോലും നടപ്പിലാക്കിയില്ല.
വന്‍ പ്രഖ്യാപനങ്ങളല്ലതെ ജനോപകാരപ്രദമായ ഒരു പദ്ധതിയും വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടിയുള്ള മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ പദ്ധതികളില്‍ പോലും കര്‍ഷകരുടെ പണം നഷ്ട്പ്പെട്ടു.
യുവജനങ്ങള്‍ക്കായി എന്ന പേരില്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്.
മുടിച്ചിറ തകര്‍ന്നു കിടന്നിട്ട് വര്‍ഷങ്ങളായി.
കേരളത്തിലെ പല പഞ്ചായത്തുകളും നിര്‍ത്തലാക്കിയ ഗ്രാമവണ്ടി മുരിയാട് ഏറ്റെടുത്തതോടെ വികസനപ്രവര്‍ത്തനത്തിനു ഉപയോഗിക്കേണ്ട ലക്ഷകണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമായിരിക്കുന്നത്.
റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു. പുതിയതായി ഒരു റോഡ് പോലും നിര്‍മ്മിക്കാന്‍ ഈ കാലയളവില്‍ സാധിച്ചിട്ടില്ല.
കൃത്യമായ ആസൂത്രണമില്ലാതിരുന്നതിനാല് കോടി കണക്കിനു രൂപ ലാപ്സാക്കി കളഞ്ഞു.
ഇനിയും വേണം വികസനം ഡോ. കേസരി കനവ്, ആനന്ദപുരം (പൊതു പ്രവര്ത്തകന്)

പതിനാറാം വാര്‍ഡില്‍ വേനല്ക്കാലത്തു ദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാല്‍ ഒരു ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അനിവാര്മാണ്.
കാലാവസ്ഥ വ്യതിയാനം മുരിയാട് കായല്‍ പ്രദേശത്തെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതിനാല്‍ ജൈവവൈവിധ്യ സംരക്ഷണത്തിനായി മുരിയാട് കായല്‍ പ്രദേശത്തെ ഔഷധസസ്യ സംരക്ഷണം ലക്ഷ്യമാക്കി ഹോര്‍ത്തൂസ് മുരിയാട് അഥവാ മുരിയാടിന്റെ പൂന്തോട്ടം എന്ന ഔഷധസസ്യ ഉദ്യാനം നിര്‍മ്മിക്കണം.
പഞ്ചായത്തില്‍ പൊതുമേഖലയില്‍ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം നിലവിലില്ല.
ഐടിഐ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനം സര്‍ക്കാര്‍തലത്തില്‍ ആരംഭിക്കണം.
നിലവിലെ ചിറയോരം ടൂറിസം പദ്ധതി വിപുലീകരിച്ചു ഇരിങ്ങാലക്കുട ആനന്ദപുരം പ്രദേശങ്ങളെയും വ്യാപിപ്പിച്ചു ടൂറിസം സര്‍ക്യൂട്ട് ആക്കി, ഗ്രാമീണ ജൈവ ഉത്പ്പന്നങ്ങള്‍ക്കു വിപണിയും ഉറപ്പാക്കി ഒരുഫാം ടൂറിസം പദ്ധതിരൂപകല്‍പ്പന ചെയ്യണം.
ഡിജിറ്റല്‍ ഫാര്‍മര്‍ ഹബ് കാലാവസ്ഥ പ്രവചനം, വിളകള്‍ക്ക് വിദഗ്ധ ഉപദേശം, വിപണിയിലെ വിലവിവരങ്ങള്‍, ഇ കോമേഴ്സ് വഴിയുള്ള ഉത്പ്പന്നവില്പ്പന, (ഇടനിലക്കാരില്ലാതെ), സര്‍ക്കാര്‍ സബ്സിഡികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ കര്ഷകരിലേക്കു എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം,
ഗ്രാമീണ സ്റ്റാര്‍ട്ടപ്പ് ഇന്ക്യൂബേററര് ചെറുകിട ഗ്രാമീണ പരമ്പരാഗതമായ ഉത്പന്നങ്ങള്‍ക്കായി പരിശീലനവും സാമ്പത്തിക സഹായവും വിപണി നേടുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കുന്നതിനായുള്ള പദ്ധതികള്‍.
കാര്‍ഷിക ഉത്പ്പാദക കൂട്ടായ്മ പഞ്ചായത്തിലെ എല്ലാവിധ കര്‍ഷകരെയും ഉള്‍പ്പെടുത്തി വിത്ത്, വളം എന്നിവ മൊത്തമായി വാങ്ങുകയും വിതരണം നടത്തുകയും ചെയ്തു. ഉത്പ്പാദനചെലവ് നിയന്ത്രിച്ചു വിപണിയില്‍ നേരിട്ട് എത്തിച്ചുകൊണ്ടു സ്വന്തമായി ബ്രാന്‍ഡിംഗ്, പാക്കേജിംഗ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുക വഴി മെച്ചപ്പെട്ടവിലയും വിപണിയും ഉറപ്പാക്കണം.
ആരോഗ്യ ടൂറിസം, ഹോംസ്റ്റേ പുരാതനഗൃഹങ്ങള് പരിസ്ഥിതി സൗഹൃദ ഹോംസ്റ്റേ ആക്കിമാറ്റുന്നതിനും ആയുര്‍വേദം, യോഗ എന്നിവ ഉള്‍പ്പെടുത്തി ആരോഗ്യ ടൂറിസം പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കണം.

കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?
കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വതന്ത്ര വികസന മുന്നണി
നഗരസഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം, എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു
സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍, മത്സരത്തിനു മുമ്പേ സ്ഥാനാര്‍ഥിയാകാന്‍ അങ്കം!