വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
പ്രതി നവീന്‍കുമാര്‍
ഇരിങ്ങാലക്കുട: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗില്‍ 49,64,430 (നാല്പത്തിയൊമ്പത് ലക്ഷത്തി അറുപത്തിനാലായിരത്തി നാനൂറ്റി മുപ്പത്) രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശി നവീന്‍കുമാര്‍ (24) നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടുപ്പശേരി സ്വദേശി പേങ്ങിപറമ്പില്‍ വീട്ടില്‍ പി.കെ. അലക്സ് (46) എന്നയാളില്‍ നിന്ന് ഷെയര്‍ ട്രേഡിഗ് നടത്തുന്നതിനായി 49,64,430 (നാല്പത്തിയൊമ്പത് ലക്ഷത്തി അറുപത്തിനാലായിരത്തി നാനൂറ്റി മുപ്പത്) രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ചാറ്റുകള്‍ നടത്തി ട്രേയ്ഡിഗ് നടത്തുന്നതിനായുള്ള പ്ലാറ്റ്ഫോം എന്ന വ്യജേന ലിങ്ക് അയച്ച് കൊടുത്ത് വിവിധ ടെലഗ്രാം ഗ്രൂപ്പുകളില്‍ ചേര്‍ത്ത പ്രതികള്‍ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി പണം അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പ് നടത്തിയ പണത്തില്‍ ഉള്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായും കാണപ്പെട്ടതിനെ തുടര്‍ന്നാണ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.
നവീന്‍ കുമാര്‍ ഈ ബാങ്ക് അക്കൗണ്ടും ഇതില്‍ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും ഈ കേസിലെ പ്രധാന പ്രതികള്‍ക്ക് നല്‍കിയതായും ആയതിന് കമ്മീഷന് കൈപറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നവീന്‍ കുമാര്‍ എന്നയാള്‍ക്കെതിരെ ഇയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കാര്യത്തിന് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് പരാതികളുണ്ട്. തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐ മാരായ ടി.എന്‍. അശോകന്, ഗ്ലാഡിന് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും