വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
36-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഘോഷയാത്ര സിനിമ സംവിധായകന് പ്രേംലാല്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
മത്സരാര്‍ഥികളുടെ എണ്ണം: 8500
വേദികളുടെ എണ്ണം: 22
മത്സരയിനങ്ങള്‍: 328
ഇരിങ്ങാലക്കുട: കൗമാര സ്വപ്നങ്ങളുടെ ഈണവും താളവും പകര്‍ന്ന് ഉത്സവങ്ങളുടെ നാട്ടിലെ രാജവീഥികള്‍ ഉണര്‍ന്നു. കലകളുടെ ഈറ്റില്ലവും സാംസ്കാരിക നഗരവുമായ ഇരിങ്ങാലക്കുടയില്‍ ഇനി നാലു നാള് കൗമാര മികവിന്റെ ഇരമ്പലുകള്‍. ഇന്നലെ സെന്റ് മേരീസ് സ്കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഏറെ വര്‍ണാഭമായിരുന്നു.
സ്വര്‍ണകപ്പുമായി വാഹനം ഘോഷയാത്രയില്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. തൊട്ടു പിറകില്‍ റോളര്‍ സ്കെയ്റ്റിംഗില് റോഡും മനസും കീഴടക്കി വിദ്യാര്‍ഥികള്‍ അണിനിരന്നു. അതിനുപിറകില്‍ ഓരോ സ്കൂളുകളില്‍ നിന്നും എത്തിയ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ സ്കൂളുകളുടെ ബാനറിനു കീഴില്‍ അണിനിരന്നു.
ചന്തക്കുന്ന്, ഠാണാ, ബസ് സ്റ്റാന്‍ഡ് ചുറ്റി ടൗണ്‍ ഹാളില്‍ ഘോഷയാത്ര സമാപിച്ചു. സിനിമ സംവിധായകന് പ്രേംലാല്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തൃശൂര്‍ ഡിഡിഇ പി.എം. ബാലകൃഷ്ണന്, ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല, സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, സെന്റ് മേരീസ് സ്കൂള്‍ ഹെഡ്മിസ്ട്രസ് റീജ ജോസ്, കൊടുങ്ങല്ലൂര്‍ എഇഒ മൊയ്തീന്‍കുട്ടി, സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്, ഘോഷയാത്ര കണ്‍വീനര്‍ ജെയ്ക്കബ് ജെ. ആലപ്പാട്ട്, സ്കൂള്‍ പിടിഎ പ്രസിഡന്റ് അജോ ജോണ്‍, സെന്റ് മേരീസ് എച്ച്എസ്എസ് പിടിഎ പ്രതിനിധി മെഡാലിന്‍ എന്നിവര്‍ സംസാരിച്ചു.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും