കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
ഇരിങ്ങാലക്കുടയില്‍ 36-ാമത് റവന്യൂ ജില്ലാ കലോത്സവം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശുദ്ധമായ ഹൃദയത്തില്മാത്രമേ കല വരികയുള്ളൂവെന്നും മത്സരങ്ങള്ക്കതീതമായ ഒരു ഉത്സവമാകണം കലോത്സവമെന്നും ജയരാജ് വാര്യര്‍. 36-ാമത് റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ സാംസ്കാരിക തലസ്ഥാനമാണെങ്കില്‍ ഇരിങ്ങാലക്കുട കലകളുടെ സാംസ്കാരിക തലസ്ഥാനമാണ്. ഇന്നിപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങൾ മയക്കുമരുന്നിന്റെയും സിന്തറ്റിക് രാസഹരിയുടെയും ചിറകിലാണു പറക്കുന്നത്.
യഥാര്ഥകലാപ്രവര്ത്തനം നടത്തുന്ന കുട്ടികള്‍ അവര്‍ക്കു മാതൃകയാകണം. രാസലഹരിയുടെയും മയക്കുമരുന്നിന്റെയും മായികവലയത്തിൽനിന്നും കലാരംഗത്തേക്ക് കുട്ടികളെ കൊണ്ടുവരാന്‍ അധ്യാപരും രക്ഷിതാക്കളും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് ചെയര്മാന് അശോകന് ചരുവില്‍, കഥകളിയാശാന് കലാനിലയം രാഘവന്, ഡോ. സദനം കൃഷ്ണന്‍കുട്ടി, കൂടിയാട്ട കലാകാരന് വേണുജി, അമ്മന്നൂര്‍ കുട്ടൻചാക്യാര്‍, രേണു രാമനാഥന്, ഡോ. കവിത ബാലകൃഷ്ണന്, സംവിധായകന് പ്രേംലാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഡോ. ഡി.ജെ. സതീഷ്, ഡോ. ഡി. ശ്രീജ, പി. നവീന, ഡോ. എന്‍.ജെ. ബിനോയ്, ടി. രാധ, എം.എസ്. രാജീവ്, പി.ജെ. ബിജു, പി.ബി. നിഷ, എം.വി. സുനില്‍കുമാര്‍, കെ.കെ. സുരേഷ്, വി.ബി. സിന്ധു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല സ്വാഗതവും സി.വി. സ്വപ്ന നന്ദിയും പറഞ്ഞു. റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച സനല്ശശീന്ദ്രയെ പി.എം. ബാലകൃഷ്ണന് ആദരിച്ചു.


ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ