മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
എകെഎംഎച്ച്എസ് പൊയ്യ അവതരിപ്പിച്ച പണിയനൃത്തം.
ഇരിങ്ങാലക്കുട: കമ്പള ചോറ്ക് കുമ്പളക്കറി… കലോത്സവവേദികള്‍ക്ക് പരിചിതമല്ലാത്ത ഒരു വായ്ത്താരി വേദിയില്‍ മുഴങ്ങി…. ഈണം കേട്ടവര്‍ സെന്റ് മേരീസ് സ്കൂള്‍ വേദിയിലേക്കൊന്ന് എത്തിനോക്കി. അവര്‍ വായ്ത്താരിക്കൊപ്പം താളം പിടിച്ച് ഗാലറിയിലിരുന്നു. ഗോത്രകലകളുടെ താളം കലോത്സവത്തിലെ ജനപ്രിയങ്ങളിലൊന്നായി. പരിഗണിക്കപ്പെടാതെ കിടക്കുന്ന ഗോത്രകലകളെ പരിഗണിക്കുമ്പോള്‍ കലോത്സവങ്ങള്‍ക്ക് മാറ്റേറെ കൂടുന്നു.
വയനാട് ജില്ലയിലെ പണിയവിഭാഗക്കാരുടെ തനതുകലാരൂപമായ പണിയനൃത്തമാണ് എകെഎംഎച്ച്എസ് പൊയ്യ അവതരിപ്പിച്ചത്. പ്രധാനമായും കമ്പളനാട്ടി, വട്ടക്കളി എന്നീ രണ്ട് തരത്തിലാണ് ഇവര്‍ പണിയനൃത്തം അവതരിപ്പിച്ചുകൊണ്ട് കാണികളില്‍ കൗതുകമുണര്‍ത്തിയത്. കമ്പളനാട്ടി കൃഷിക്കായി ഞാറുനടുന്ന സമയത്ത് പാടുന്ന പാട്ടായും വട്ടക്കളി മംഗളകര്‍മങ്ങള്‍ക്ക് പാടുന്ന പാട്ടായും ആണ് അവതരിപ്പിക്കാറുള്ളത്. തുടിയും ചീനികുഴലുമാണ് പണിയനൃത്തത്തില്‍ ഉപയോഗിച്ചത്. വയനാട്ടിലെ പണിയസമുദായക്കാരനായ അനില്‍ എന്ന കലാകാരനെ എത്തിച്ചാണ് സ്കൂളില്‍ പണിയനൃത്തം പഠിച്ചത്. എട്ട് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും അടങ്ങിയ സംഘമാണ് പണിയനൃത്തത്തില്‍ ഉണ്ടായിരുന്നത്.



ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ