കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
ഹൈസ്കൂള്‍ വിഭാഗം ബോയ്സ് കേരളനടനം, ആദര്‍ശ് (ശ്രീദുര്‍ഗാവിലാസം എച്ച്എസ്എസ്, പേരാമംഗലം)
ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കേരളനടനം ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിക്കാന്‍ ഒരാൾമാത്രം. പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി ആദര്‍ശാണ് മത്സരാര്‍ഥിയായെത്തിയത്. കിരാതം കഥയാണ് ആദര്‍ശ് അവതരിപ്പിച്ചത്.
അര്‍ജുനന്റെ ഗര്‍വ് ശമിപ്പിക്കുന്നതിനായി ശിവന് അര്ജുനന് പാശുപതം വരമായി കൊടുക്കുന്നതാണ് ഈ കഥയുടെ ഇതിവൃത്തം. ഉപജില്ലാ കലോത്സവവേദികളില്‍ നാടോടിനൃത്ത മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അമലനഗര്‍ അനന്യ നൃത്തകലാക്ഷേത്രത്തിലെ കുട്ടന്മാസ്റ്ററുടെയും ലത കുട്ടന്റെയും കീഴില്‍ 11 വര്‍ഷമായി ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവ അഭ്യസിച്ചുവരുന്നു. കേരളനടനം പഠിപ്പിച്ചത് ലത ടീച്ചറാണ്. വരടിയം ഗവ. സ്കൂള്‍ അധ്യാപികയായ സൂര്യയാണ് അമ്മ. അച്ഛന് ജലന്‍ ബിസിനസുകാരനാണ്

ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ