വേളൂക്കരയുടെ കര ആരു കടക്കും ?
വാര്‍ഡുകള്‍ 18
പുനര്‍ നിര്‍ണയത്തില്‍ വാര്‍ഡ് 19
എല്‍ഡിഎഫ് 8 (സിപിഎം6, സിപിഐ 2 )
യുഡിഎഫ് 8 (കോണ്‍ഗ്രസ് 8)
ബിജെപി 2
പ്രസിഡന്റ് എല്‍ഡിഎഫ്, വൈസ് പ്രസിഡന്റ് യുഡിഎഫ്
ഒറ്റനോട്ടത്തില്‍
1961 ലെ നടവരമ്പ് കര്ഷസമരവും 1981 ലെ തോക്ക് പിടിച്ചെടുക്കല്‍ സമരവും ഉള്‍പ്പടെ നിരവധി സമരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച
പ്രദേശമാണ് വേളൂക്കര. ഐതിഹാസികമായ കുട്ടംകുളം സമര വനിതാ നേതാവ് പി.സി. കുറുമ്പക്കു ജന്മം നല്കിയ നാട്. 1919 ലാണ് പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തിന്റെ തെക്കു കിഴക്കേ ഭാഗത്ത് കാണപ്പെടുന്ന കൊതി കല്ലുകള്‍ പഴയ കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തികള്‍ വേര്‍തിരിക്കുന്ന കല്ലുകളാണ്. കൊച്ചി രാജവംശവുമായി ബന്ധപ്പെട്ട ഒട്ടേറെ ഐതീഹ്യങ്ങള്‍ നിറഞ്ഞുനില്ക്കുന്നതും 1789 ല്‍ ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളും ഈ പ്രദേശത്തു തന്നെയാണ്. എഡി 888 ല്‍ സ്ഥാപിച്ച വെളയനാട് പള്ളി ഇരിങ്ങാലക്കുട രൂപതയിലെ ഏറ്റവും പഴക്കംചെന്ന പള്ളികളില്‍ ഒന്നാണ്. ചേരരാജാവ് കോതരവിയുടെ 20ാം ഭരണവര്‍ഷത്തില്‍ ഭരണവുമായി ബന്ധപ്പെട്ട അവിട്ടത്തൂര്‍ ശാസനം അവിട്ടത്തൂരിലെ ശിവക്ഷേത്രത്തിലുണ്ട്.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ കെ.എസ്. ധനീഷ് പ്രസിഡന്റ് (സിപിഎം)

നടവരമ്പ് അംബേദ്കര്‍ ഗ്രാമത്തില്‍ 44 വീടുകള്‍ക്ക് സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്ന ഹരിത വരുമാനം പദ്ധതി നടപ്പിലാക്കി.
പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് സ്ഥലം കണ്ടെത്തി.
നടവരമ്പ് ഹൈസ്കൂളില്‍ പുതിയ കെട്ടിടം, സ്റ്റേജ് എന്നിവ നിര്‍മ്മിക്കുകയും ഗേയ്റ്റ് പുതുക്കി പണിയുകയും ചെയ്തു.
ലൈഫ് പദ്ധിയില്‍ ഉള്‍പ്പെടുത്തി പുതിയതായി 266 വീടുകള്‍ നിര്‍മ്മിച്ചു നല്കി.
ഡോ. ബി.ആര്. അംബേദ്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചു.
വഴുക്കിലച്ചിറയിലും, തൊമ്മാന വാട്ടര്‍ ഇറിഗേഷനിലും മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിച്ചു.
തൊമ്മാന പാടശേഖരത്തിനു വേണ്ടി പുതിയ ട്രാന്‍സ്ഫോര്‍മര്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവ സ്ഥാപിച്ചു.
അവിട്ടത്തൂരില്‍ നിന്ന് കടുപ്പശേരി വഴി തുമ്പൂര്‍ വരെ എത്തുന്ന റോഡ് നവീകരണം, ആമ്പിപ്പാടം പൊതുമ്പുച്ചിറ റോഡ് നവീകരണം, തുമ്പൂര്‍ കയര്‍ഫെഡ് കല്ലങ്ങാടി റോഡ്, വെണ്‍കുളം റോഡ് നിര്‍മ്മാണം, എഴുന്നള്ളത്ത് പാത എന്നിവ പുനര്‍നിര്‍മ്മിച്ചു.
അഴിമതിയും വികസനമുരടി്പും സമ്മാനിച്ച കാലം ബിബിന്‍ തുടിയത്ത് (കോണ്‍ഗ്രസ്)

റോഡുകളെല്ലാം ജലജീവന്‍ പദ്ധതിയുടെപേര് പറഞ്ഞ് പൊളിച്ച് സഞ്ചാര യോഗ്യമല്ലാതാക്കി.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സൂക്ഷിച്ചിരുന്ന മണ്ണ് കളവ് പോയിട്ട് യാതൊരു നടപടിയും സ്വീകരിച്ചില്ല.
പാലിയേറ്റീവ് കെയര്‍ ബില്‍ഡിംഗ് പണിപൂര്‍ത്തിയാക്കാതെ കാടുകയറി കിടക്കുകയാണ്.
കാര്‍ഷിക മേഖലയേ പരിപോഷിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല.
കൃഷിക്ക് ആവശ്യമായ കനാല്‍ വെള്ളം എത്തിക്കുന്നതിന് പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ എത്തിനില്‍ക്കുന്ന കനാലിന്റെ ടെയിലെന്റ് വേളൂക്കരയിലേക്ക് നീട്ടുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല.
ജീവനക്കാരില്ലാത്തതിനാല്‍ സാധാരണക്കാരന് ലഭിക്കേണ്ട സേവനങ്ങള്‍ സമയ ബന്ധിതമായി ലഭിക്കുന്നില്ല.
പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനും വ്യവസായങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാതെ വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ത്തിപ്പോകുന്ന സാഹചര്യമാണ്.
അശ്രദ്ധയും അലംഭാവവും പ്രതിഛായക്കു മങ്ങല്‍ ശ്യംരാജ് (ബിജെപി)

പ്രധാന മന്ത്രി ഗ്രാമീണ റോഡ് പദ്ധതി (കുറുപ്പംപടി പാട്ടേപ്പാടംകരുവാപ്പടി നടപ്പിലാക്കുന്നതില്‍ അലംഭാവം.
ജലജീവന്‍ മിഷന് പണി പൂര്‍ത്തീകരിക്കുന്നതില്‍ അശ്രദ്ധ.
ഹരിത കര്‍മ സേനയുടെ നിശ്ചിത ലക്ഷ്യം പൂര്‍ത്തീകരിക്കാത്തത് മൂലം മാലിന്യ നിര്‍മാര്‍ജനം വെല്ലുവിളിയായി.
പഞ്ചായത്തിലെ ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ കാര്യശേഷി കുറവ് പഞ്ചായത്തിലെ വികസനത്തേയും പൊതുജനത്തെയും ഒരുപോലെ ബാധിക്കുന്നു.
പദ്ധതി വിനിയോഗത്തിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ ഭരണ വീഴ്ച്ച കൊണ്ട് മാത്രം നഷ്ടപ്പെടുത്തിയ തുക വളരെ വലുതാണ്.
മണ്ണ് കടത്തല്‍ അഴിമതിയില്‍ ഇടത് വലത് കക്ഷികളുടെ ധാരണകളും രാഷ്ട്രീയ നിലപാടുകളും ഭരണ സമിതിയുടെ പ്രതിഛായക്കു മങ്ങല്‍ ഏല്‍പ്പിച്ചു.
അങ്കണവാടിയിലും കൃഷിഭവനിലും മറ്റു ഇടങ്ങളിലും പിന്‍വാതില്‍ നിയമനം.

പുതുമുഖങ്ങളേയും യുവനിരയേയും അണിനിരത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക
ഇരിങ്ങാലക്കുട നഗരസഭ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട ആര്‍ക്ക് കുട പിടിക്കും ?
കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?