പുതുമുഖങ്ങളേയും യുവനിരയേയും അണിനിരത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക
ഇരിങ്ങാലക്കുട: യുവജനങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി ജനവിധി തേടുകയാണ് എല്‍ഡിഎഫ് മുന്നണി. കാല് നൂറ്റാണ്ടായി നഷ്ടപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ ഭരണം പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു പ്രഭാകര്‍ ഉള്‍പ്പടെയുള്ള യുവനിരയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളത്. 43 സീറ്റില്‍ സിപിഎം 28 സീറ്റിലും സിപിഐ 10 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും രണ്ട് സീ്റില് വീതവും ആര്‍ജെഡി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. നിലവിലെ ഭരണസമിതിയില്‍ നിന്നും സി.സി. ഷിബിന്‍, നസീമ കുഞ്ഞുമോന്, അല്‍ഫോണ്‍സ തോമസ്, കെ.ആര്. ലേഖ എന്നിവരും കഴിഞ്ഞകാല ഭരണസമിതിയില്‍ നിന്നും പി.വി. ശിവകുമാര്‍, ഷീബ ശശിധരന് എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ കാല് നൂറ്റാണ്ട് കൊണ്ട് ജില്ലയിലെ ഏറ്റവും മോശം നഗരസഭയായി ഇരിങ്ങാലക്കുട മാറിയെന്നും തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ഇതിന്റെ സാക്ഷ്യപത്രമാണെന്നും എംഎല്‍എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു കൊണ്ടുവരുന്ന വികസന പദ്ധതികള്‍ തുരങ്കം വയ്ക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും മണ്ഡലത്തിന് ഒരു ഉപകാരവുമില്ലാത്ത കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി മാറിയെന്നും പട്ടിക അവതരിപ്പിച്ചുകൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഉല്ലാസ് കളക്കാട്ട്, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് നേതാക്കളായ പി. മണി, എന്‍.കെ. ഉദയപ്രകാശ്, ടി.കെ. വര്‍ഗീസ്, ബിജു ആന്റണി, രാജു പാലത്തിങ്കല്‍, എ.ടി. വര്‍ഗീസ്, റഷീദ് കാട്ടൂര്‍, ഗിരീഷ് മണപ്പെട്ടി തുടങ്ങിയവരും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥികള്‍ (വാര്‍ഡിന്റെ പേരും നമ്പറും ബ്രാക്കറ്റില്‍)
നസീമ കുഞ്ഞുമോന് (ഒന്ന്, മൂര്‍ക്കനാട്), എ.ആര്. ജോണ്സണ് (രണ്ട്, ബംഗ്ലാവ്), അല്‍ഫോന്‍സ തോമസ് (മൂന്ന്, കരുവന്നൂര്‍), ഐ.ആര്. നിഷാദ് (നാല്, പീച്ചാംമ്പിള്ളികോണം), സിജി ജോസ് (അഞ്ച്, ഹോളിക്രോസ് സ്കൂള്‍), പി.സി. രഘു (ആറ്, മാപ്രാണം), ആര്.എല്‍. ശ്രീലാല്‍ (ഏഴ്, മാടായികോണം), സി.സി. ഷിബിന്‍ (എട്ട്, നമ്പ്യാങ്കാവ്), കെ.വി. അജിത്ത്കുമാര്‍ (ഒമ്പത്, കുഴിക്കാട്ടുകോണം), നീതു അജിത്ത് (10, കാട്ടുങ്ങച്ചിറ), അഡ്വ. അഷ്റിന് കളക്കാട്ട് (11, ആസാദ് റോഡ്), സ്നേഹ ഫിന്റോ (12, ഗാന്ധിഗ്രാം നോര്‍ത്ത്), ശ്രീജിത്ത് മച്ചാട്ട് (13, ഗാന്ധിഗ്രാം), അജിത സുബ്രഹ്മണ്യന് (14, ഗാന്ധിഗ്രാം ഈസ്റ്റ്), ഡോ. കെ.പി. ജോര്‍ജ്ജ് (16, മടത്തിക്കര), സരിത ജെയ്സണ്‍ (17, ചാലാംപാടം), റോബി കാളിയങ്കര (18, ചന്തക്കുന്ന്), പി.വി. ശിവകുമാര്‍ (19, സെന്റ് ജോസഫ്സ് കോളജ്), കെ.എം. രാജേഷ് (20, ഷണ്മുഖം കനാല്‍), കെ.എസ്. പ്രസാദ് (21, ചേലൂര്‍), മാര്ട്ടിന് ആലോങ്ങാടന്(22,നഗരസഭ ഓഫീസ്), തുളസി സുനില്‍ (23, ഉണ്ണായിവാര്യര്‍ കലാനിലയം), ജി.വി. രോഷ്നി (24, പൂച്ചക്കുളം), അതുല്‍ ജയന് (25, കണ്ഠേശ്വരം), മെഴസി പൗലോസ് (26, കൊരുമ്പിശേരി), ഡേവീസ്മോന് ചെമ്പകശേരി (27, കാരുകുളങ്ങര), എം.ആര്. ശരത് (28, കൂടല്‍മാണിക്യം), ലിന്‍സി ബാബു (30, ആയുര്‍വേദ ഹോസ്പിറ്റല്‍), മെഡാലിന്‍ റിജൊ (31, ക്രൈസ്റ്റ് കോളജ്), പി.ആര്. രാജി (32, എസ്എന്‍ നഗര്‍), പി.എം. നന്ദുലാല്‍ (33, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്), വി.എസ്. അശ്വതി (34, പള്ളിക്കാട്), സിന്ധു ഗിരീഷ് (36, കണ്ടാരംതറ), ഷീബ ശശിധരന് (37, പൊറത്തിശേരി), ടി.എസ്. വിനീത (38, മഹാത്മ സ്കൂള്‍), കെ.ആര്. ലേഖ (39, തളിയകോണം സൗത്ത്), ശശികല പ്രഫുലചന്ദ്രന് (40, കല്ലട), വിമി ബിജേഷ് (41, തളിയകോണം നോര്‍ത്ത്), രമ്യ ഷിബു (42, പുത്തന്‍തോട്), വിഷ്ണു പ്രഭാകരന് (43, പുറത്താട്).

ഇരിങ്ങാലക്കുട നഗരസഭ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു
വേളൂക്കരയുടെ കര ആരു കടക്കും ?
ഇരിങ്ങാലക്കുട ആര്‍ക്ക് കുട പിടിക്കും ?
കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?