സ്കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി
ആനന്ദപുരം: ഗവ. യുപി സ്കൂളിന്റെ കെട്ടിട നിര്‍മാണത്തിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. 2019-20 വര്‍ഷത്തെ ബഡ്ജറ്റില്‍ നിന്നും ഒരു കോടി രൂപയാണു പ്രസ്തുത കെട്ടിട നിര്‍മാണത്തിനു വേണ്ടി അനുവദിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ച് 340.62 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ആറു ക്ലാസ് മുറികളും കോണിമുറിയും വരാന്തയുമാണു നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കും. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ മുഖ്യാഥിതിയായിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ആര്. ദീപ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മിനി സത്യന്, മുരിയാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഗംഗാദേവി സുനില്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജിത രാജന്, മെമ്പര്‍മാരായ ടി.വി. വത്സന്, എ.എം. ജോണ്സന്, പിടിഎ പ്രസിഡന്റ് കെ.കെ. സന്തോഷ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്. ശ്രീകല, വാര്‍ഡ് മെമ്പര്‍ സിന്ധു നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.