കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പുല്ലൂര്‍ ചമയം നാടകവേദി സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക ക്യാമ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പുല്ലൂര്‍ ചമയം നാടകവേദി നടത്തുന്ന കുട്ടികളുടെ നാടക ക്യാമ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പടിയൂര്‍ മനയില്‍ ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. തുറവന്‍കാട് സ്കൂള്‍ പ്രധാനധ്യാപിക ജര്‍മിയ, പി.വി. വിശാഖന് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടര്‍ പ്രശസ്ത നാടക പ്രവര്ത്തകന് രഞ്ജു കാര്‍ത്ത്യായനിയാണ്. വി.എം. ഗോപി, കെ.വി. കൃഷ്ണന്, ഡോ. ഹരിദാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കണ്‍വീനര്‍ സജു ചന്ദ്രന് സ്വാഗതവും ചമയം സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍