ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ഇരിഞ്ഞാലക്കുട: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ഉന്നതാധികാരസമിതി അംഗം അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുവാനും കാര്ഷികഉത്പന്നങ്ങള്ക്ക് താങ്ങുവില ലഭിക്കുന്ന നിയമം നിര്‍മ്മിക്കുവാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.സമരാവശ്യങ്ങള്‍ അംഗീകരിക്കാതെ മറ്റു സമരങ്ങളോട് കേന്ദ്രസര്ക്കാര്കാട്ടിയ സമീപനമാണ് ഈ കര്ഷകസമരത്തോടും കാണിക്കുന്നതെങ്കില്‍ ഇതിനു കനത്തവില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കോണ്‍ഗ്രസ് (എം) ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ ധര്‍ണസമരം ഹെഡ്ഡ് പോസ്റ്റോഫീസ് പടിക്കല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണക്കു നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് മിനി മോഹന്‍ദാസ്, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന്, യൂത്ത്ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി ദീപക് അയ്യഞ്ചിറ, വര്‍ഗീസ് ജോണ്‍, ആന്സിലിന് എന്നിവര്‍ പ്രസംഗിച്ചു.