സംസ്ഥാനത്ത് (ഡിസംബർ 11) 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായര്‍ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാര്‍ഗവി (88), ബാലരാമപുരം സ്വദേശി ഫ്രാന്‍സിസ് (60), മണക്കാട് സ്വദേശി ഗോപകുമാര്‍ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാര്‍ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പന്‍ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയന് (52), എറണാകുളം തട്ടാഴം സ്വദേശി പാര്‍ത്ഥസാരഥി (76), തൃശൂര്‍ കൊണ്ടാഴി സ്വദേശിനി സുകുമാരിയമ്മ (79), പാലക്കാട് കോട്ടായി സ്വദേശി കൃഷണന് (60), മുണ്ടൂര്‍ സ്വദേശി മയ്യാടി (80), ഷൊര്‍ണൂര്‍ സ്വദേശിനി സീനത്ത് (45), കരിമ്പ്ര സ്വദേശി മുഹമ്മദ് ഹാജി (88), പൊയ്പുള്ളി സ്വദേശി കരീം (81), കണ്ണാടി സ്വദേശി മോഹനന് (43), മലപ്പുറം ഊര്‍കാടവ് സ്വദേശി മുഹമ്മദ് (78), നന്നാമുക്ക് സ്വദേശി സുബ്രഹ്മണ്യന് (53), മാമ്പാട് സ്വദേശി അബ്ദുള്‍ മജീദ് (67), ചീക്കോട് സ്വദേശിനി ഖദീജ (65), വെട്ടം സ്വദേശി കറുപ്പന് (61), പൊന്നാനി സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വലിയപറമ്പ് സ്വദേശി മുഹമ്മദ് (55), മടപ്പള്ളി സ്വദേശി ബാലന് (67), മണിപുറം സ്വദേശി കോയക്കുട്ടി (70), വയനാട് ചേറ്റപ്പാലം സ്വദേശി രാധാകൃഷ്ണന് (52), കണ്ണൂര്‍ ചിറ്റാരിപറമ്പ് സ്വദേശി രാമകൃഷ്ണന് (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2562 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയിൽ 272 പേര്‍ക്ക് കൂടി കോവിഡ്, 500 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച 11/12/2020 272 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 500 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5824 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 128 പേര് മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 64,659 ആണ്. 58,358 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയി നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 265 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 27 പുരുഷന്മാരും 25 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 06 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂര്‍ – 211
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -27
സി.എഫ്.എൽ .ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 11
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-30
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 25
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-158
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 1, വേലൂര്‍-77
വിദ്യ സി.എഫ്.എൽ .ടി.സി ബ്ലോക്ക് 2, വേലൂര്‍-155
സി.എഫ്.എൽ .ടി.സി കൊരട്ടി – 13
പി . സി. തോമസ് ഹോസ്റ്റൽ , തൃശ്ശൂര്‍ڊ233
സി.എഫ്.എൽ .ടി.സി, നാട്ടിക -134
ജ്യോതി സി.എഫ്.എൽ .ടി.സി, ചെറുതുരുത്തി ڊ128
ജനറൽ ആശുപത്രി തൃശ്ശൂര്‍-25
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -39
ചാവക്കാട് താലൂക്ക് ആശുപത്രി -16
ചാലക്കുടി താലൂക്ക് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -04
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -14
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -05
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-33
അമല ആശുപത്രി-22
ജൂബിലി മിഷന് മെഡിക്കൽ കോളേജ് തൃശ്ശൂര്‍ -59
മദര്‍ ആശുപത്രി -09
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -03
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂര്‍ -05
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -09
രാജാ ആശുപത്രി ചാവക്കാട് – 07
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂര്‍ – 15
സെന്റ് ജെയിംസ് ഹോസ്പിറ്റ ൽ ചാലക്കുടി -03
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
സെന്റ് ആന്റണിസ് പഴുവി – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സണ്‍ മെഡിക്കൽ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-06
മരിയ തെരേസ ഹോസ്പിറ്റൽ മാള – 05
അന്‍സാര്‍ ഹോസ്പിറ്റൽ പെരുമ്പിലാവ്- 06
4041 പേര് വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
410 പേര് പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 126 പേര് ആശുപത്രിയിലും 284 പേര് വീടുകളിലുമാണ്. 4365 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3400 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 793 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 172 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,30,849 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.456 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,14,807 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 17 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 385 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.