വോട്ടുല്‍സവം ……എങ്ങും കനത്ത പോളിംഗ്
ഇരിങ്ങാലക്കുട: നഗരസഭയിലും നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും കനത്ത പോളിംഗ്. 41 വാര്‍ഡുകളിലായി 74.02% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 55190 വോട്ടര്‍മാരില്‍ 40852 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. 19031 പുരുഷന്മാരും 21821 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 75.51% പോളിംഗാണുണ്ടായിരുന്നത്.
ഇരിങ്ങാലക്കുട നഗരസഭ
മൊത്തം വോട്ടര്‍മാര്‍- 55190, വോട്ടു രേഖപ്പെടുത്തിയത്- 40852 (74.02%), പുരുഷന്മാര്- 19031 (74.29%), സ്ത്രീകള്‍- 21821 (73.78%)
ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന വാര്‍ഡ് നമ്പര്‍ 34. പൊറത്തിശേരി (84.68%).
ഏറ്റവും കുറവ് പോളിംഗ് നടന്ന വാര്‍ഡ് നമ്പര്‍ 16. ഗവ. ആശുപത്രി (56.55%).
വാര്‍ഡ് നമ്പര്‍, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റില്‍ 2015 ലെ വോട്ടിംഗ് ശതമാനം എന്നീ ക്രമത്തില്‍
1.മൂര്‍ക്കനാട് 69.78 (74.36), 2. കരുവന്നൂര്‍ ബംഗ്ലാവ് 69.02 (73.26), 3. പുത്തന്‍തോട് 75.96 (75.34), 4. കരുവന്നൂര്‍ സൗത്ത് 79.18 (80.28), 5. പീച്ചംപിള്ളി 70.41 (76.47), 6. ഹോളിക്രോസ് ചര്‍ച്ച് 81.37 (76.18), 7. മാപ്രാണം 74.59 (80.24), 8. മാടായിക്കോണം സ്കൂള്‍ 82.9 (82.58), 9. നമ്പ്യങ്കാവ് ക്ഷേത്രം 81.03 (83.53), 10. കുഴിക്കാട്ടുകോണം 77.78 (82.01), 11. പോലീസ് സ്റ്റേഷന് 80.4 (75.54), 12. ബോയ്സ് ഹൈസ്കൂള്‍ 66.87 (68.11), 13. ആസാദ്റോഡ് 79.05 (81.66), 14. ഗാന്ധിഗ്രാം 73.01 (75.99), 15. ഗാന്ധിഗ്രാം ഈസ്റ്റ് 73.9 (69.06), 16. ഗവ. ആശുപത്രി 56.55 (62.07), 17. മഠത്തിക്കര 66.72 (68), 18. ചാലാംപാടം 76.98 (74.54), 19. മാര്‍ക്കറ്റ് 65.17 (68.09), 20. കോളനി 71.51 (79.11), 21. കനാല്‍ബെയ്സ് 65.62 (72.33), 22. നഗരസഭാ ഓഫീസ് 57 (63.09), 23. ക്രൈസ്റ്റ് 66.09 (65.42), 24. ബസ് സ്റ്റാന്‍ഡ് 67.89 (62.82), 25. കൂടല്‍മാണിക്യം ക്ഷേത്രം 66.88 (73.16), 26. ഉണ്ണായിവാര്യര്‍ കലാനിലയം 72.71 (72.39), 27. ചേലൂര്‍ക്കാവ് 79.17 (78.23), 28. പൂച്ചക്കുളം 72.93 (76.34), 29. കെഎസ്ആര്‍ടിസി 75.52 (77.05), 30. കൊരുമ്പിശേരി 79.89 (77.02), 31. കാരുകുളങ്ങര 71.91 (69.77), 32. സിവില്‍ സ്റ്റേഷന് 75.93 (80.75), 33. പൊറത്തിശേരി പോസ്റ്റാഫീസ് 79.86 (78.52), 34. പൊറത്തിശേരി 84.68 (83.71), 35. മഹാത്മാ സ്കൂള്‍ 77.99 (83.76), 36. ഫയര്സ്റ്റേഷന് 81.87 (82.39), 37. ബ്ലോക്ക് ഓഫീസ് 72.56 (77.28), 38. തളിയക്കോണം സൗത്ത് 76.2 (79.65), 39. കല്ലട 84.04 (81.01), 40. തളിയക്കോണം നോര്‍ത്ത് 79.34 (79.48), 41. പുറത്താട് 74.77 (79.67).