കോവിഡ് ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
മാപ്രാണം: ചികിത്സയ്ക്കിടയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും കുപ്പനാനിയ്ക്കല് ചുമ്മാര്‍ ജോസഫിന്റെ മകളുമായ ഹണി (19) യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്യാന്‍സര്‍ രോഗബാധിതയായി തിരുവനന്തപുരത്ത് ആര്‍സിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചു മരിച്ചത്. സംസ്കാരം കുഴിക്കാട്ടുക്കോണം വിമലമാത പള്ളി സെമിത്തേരിയില്‍ നടത്തി. അമ്മ: അല്‍ഫോണ്‍സ. സഹോദരി: മരിയ.