സെന്റ് ജോസഫ്സ് കോളജില്‍ കോവിഡാനന്തര പഠനത്തെക്കുറിച്ച് നാഷണല്‍ ലെവല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിനു തുടക്കമായി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ്, ഹരിയാന, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ സെന്റര്‍, പിഡിഎം യൂണിവേഴ്സിറ്റിയും എംഎച്ച്ആര്‍ഡിയുമായി ചേര്‍ന്ന് കോവിഡാനന്തര പഠനത്തെക്കുറിച്ച് നടത്തുന്ന നാഷണല്‍ ലെവല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാ (എഫ്ഡിപി) മിനു തുടക്കമായി. യുജിസിയുടെ മുന്‍ ചെയര്മാന് പ്രഫ. വേദ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തേരേസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ജിഎഡി ടിഎല്‍സി പ്രോജക്ട് ഹെഡും ജോയിന്റ് ഡയറക്ടറുമായ ഡോ. വിമല്‍ റാ ആമുഖ പ്രഭാഷണം നടത്തി. കോവിഡാനന്തര കാലഘട്ടത്തിലെ പഠന വിചിന്തനങ്ങളെ സംബന്ധിച്ച ഗൗരവാഹകമായ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കുവാന് സാധ്യതകള്‍ തുറക്കുന്ന ഈ അധ്യാപക സെമിനാര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഡോ. വേദ് പ്രകാശ് അഭിപ്രായപ്പെട്ടു. പിഡിഎം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എ.കെ. ബക്ഷി മുഖ്യപ്രഭാഷണം നടത്തി. ഡോ. ആഷാ തോമസ്, ഡോ. നൈജില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഏഴു ദിവസങ്ങളിലായി നടത്തുന്ന രാജ്യാന്തര സെമിനാറില്‍ 300 ഓളം അധ്യാപകരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. ഡോ. ഇ.എം. അനീഷാണ് സെമിനാര്‍ കണ്‍വീനര്‍.