മരണാനന്തര പരിശോധനയില്‍ പൊറത്തിശേരി സ്വദേശിക്ക് കോവിഡ്
ഇരിങ്ങാലക്കുട: മരണാനന്തര പരിശോധനയില്‍ പൊറത്തിശേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊറത്തിശേരി കലാസമിതിക്കടുത്ത് പട്ടാത്ത് വീട്ടില്‍ അയ്യപ്പന് മകന് മുരളി (61) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ-ഗീത. മകള്‍-സ്മിത്. സംസ്കാരം കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മുക്തിസ്ഥാനില്‍ നടത്തി.