വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി കെട്ടിടത്തിനു തറക്കല്ലിട്ടു
കൊറ്റനെല്ലൂര്‍: വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ഒപി കെട്ടിടം നിര്‍മിക്കും. 40 ലക്ഷമാണു നിര്‍മാണത്തിനായി അനുവദിച്ചത്. 1900 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള റൂം, സ്റ്റെയര്‍ റൂം, എച്ച്ഐ സെക്ഷന്‍, ഐയുഡി, ഐസിഎല്‍ സ്റ്റോര്‍, ഇമ്യൂണൈസേഷന് കോറിഡോര്‍, ഫീഡിംഗ് ആന്‍ഡ് സ്റ്റെറിലൈസേഷന്‍ റൂം, ചേഞ്ചിംഗ് റൂം, വെയ്റ്റിംഗ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. കെട്ടിടനിര്‍മാണത്തിന്റെ തറക്കല്ലിടല്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു