സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എസ്ടിയു അതിജീവന സമരം നടത്തി

കോവിഡിന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രവാസി സംരക്ഷണം ഉറപ്പുവരുത്തുക, ഇന്ധനവില വര്‍ദ്ധനവു പിന്‍വലിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക, ജനദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും തണലാവണം തള്ളാവരുത് എന്ന മുദ്രാവാക്യവുമായ എസ്ടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അതിജീവന സമരം എസ്ടിയു കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ നടന്നു. എസ്ടിയു ജില്ലാ ട്രഷറര്‍ എന്‍.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സംസ്ഥാന നിര്‍മാണ തൊഴിലാളി യൂണിയന് (എസ്ടിയു) ജില്ലാ പ്രസിഡന്റ് പി.കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്മാന് പി.ഐ. നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര ന്യൂസ് പേപ്പര്‍ ഏജന്‍സ് ജ്ിഎസ്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് ജില്ലാ ട്രഷറര്‍ യൂണിയന് മേഖലാ ഭാരവാഹികളായ സി.യു. ഇസ്മായില്‍, എം.എ. സുലൈമാന്‍, റഫീക്ക് കളത്തില്‍, പി.എ. അബ്ദുള്‍ മുജീബ് എന്നിവര്‍ പ്രസംഗിച്ചു.