നില്‍പ്പുസമരം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രവാസികളോടുള്ള അവഗണനക്കെതിരെ ഐഎന്‍ടിയുസി വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റി കോണത്തുകുന്ന് ജംഗ്ഷനില്‍ നില്‍പ്പുസമരം നടത്തി. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് മുഖ്യപ്രഭാഷണം നടത്തി. എ. ചന്ദ്രന്, ധര്മജന് വില്ലാടത്ത്, സി.കെ. റാഫി, പി. മോഹനന്, സാദത്ത്, അനില്‍ മുല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.