ഇരിങ്ങാലക്കുട നഗരത്തില്‍ നിന്നു വന്ധ്യംകരിക്കുന്നതിനായി തെരുവുനായ്ക്കളെ പിടികൂടി

ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി പിടികൂടി. ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളായ മാപ്രാണം, മാടായിക്കോണം, നമ്പ്യാങ്കാവ്, മാര്‍ക്കറ്റ്, കാട്ടുങ്ങച്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി 17 നായ്ക്കളെയാണു ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പിടിച്ചത്. നഗരസഭ എബിസി പദ്ധതിയുടെ ഭാഗമായിട്ടാണു നായ്ക്കളെ പിടിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവും പദ്ധതി നടപ്പിലാക്കിയിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണു വന്ധ്യംകരണപ്രവര്ത്തികള് നടത്തുന്നത