നെല്ല് ഏറ്റെടുക്കാത്തതിനു പിന്നില്‍ സ്വകാര്യ കമ്പനികളുടെ തന്ത്രമെന്നു ആരോപണം, കര്‍ഷകര്‍ ദുരിതത്തില്‍
നെല്ല് സംഭരണം തടസപ്പെട്ടു
ലക്ഷക്കണക്കിനു രൂപയുടെ നെല്ല് കെട്ടിക്കിടക്കുന്നു
ഇരിങ്ങാലക്കുട: മുരിയാട് ആനന്ദപുരം വില്ലേരിപ്പാടം പാടശേഖരത്തില്‍ 90 ടണ്‍ നെല്ല് സപ്ലൈകോ ഏറ്റെടുക്കുന്നില്ല. നെല്ല് ഏറ്റെടുക്കാന്‍ സപ്ലൈകോ നിയോഗിച്ച സ്വകാര്യ കമ്പനി അനാവശ്യ വാദം നിരത്തി ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. ലക്ഷക്കണത്തിനു രൂപയുടെ നെല്ല് പാടശേഖരത്തും കര്‍ഷകരുടെ വീടുകളിലുമായി കെട്ടിക്കിടക്കുകയാണ്. പാട്ടത്തിനും വായ്പയ്ക്കും പണമെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണു ഇതുമൂലം ദുരിതത്തിലായത്. 50 ഓളം കര്‍ഷകരാണു 100 ഏക്കര്‍ വരുന്ന ആനന്ദപുരം വില്ലേരിപ്പാടം പാടശേഖരത്തില്‍ നെല്‍കൃഷി ഇറക്കിയത്. രുദ്ര ഇനം നെല്ലാണു കൃഷിയിറക്കിയത്. പ്രതിസന്ധികള്‍ ഏറെ ഉണ്ടായിട്ടും കര്‍ഷകര്‍ക്കു നല്ല വിളവ് ലഭിക്കുകയും ചെയ്തു. ഇത് വില്ക്കാന് സപ്ലൈകോയെ സമീപിച്ചപ്പോഴാണു കര്‍ഷകര്‍ക്കു ദുരിതങ്ങള്‍ ആരംഭിച്ചത്. ഏതാനും ദിവസം മുമ്പാണു കൊയ്ത്ത് ആരംഭിച്ചതെങ്കിലും 60 ഏക്കറിലെ കൊയ്ത്ത് കഴിഞ്ഞിട്ടുണ്ട്. ഇനി 40 ഏക്കറിലെ നെല്ല് കൊയ്യാനുണ്ട്. കൊയ്ത്ത് പൂര്‍ത്തിയായതോടെ സപ്ലൈകോ നിശ്ചയിച്ച ഏജന്‍സി ഇതുവരെയും പാടശേഖരത്ത് നെല്ലെടുക്കാനെത്തിയിട്ടില്ല. ഈര്‍പ്പത്തിന്റെ പേരില്‍ ഏജന്‍സികള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നതായും ആരേപണമുണ്ട്. 17 പോയിന്റുവരെ ഈര്‍പ്പമുണ്ടെങ്കില്‍ ഒരു കിലോ നെല്ലുപോലും കിഴിവു നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായാണു ഏജന്‍സി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നെല്ലിനു കിലോയ്ക്കു 28 രൂപയാണു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംഭരണ വില. എന്നല്‍ സപ്ലൈകോ നെല്ല് സംഭരിക്കാന്‍ ഏര്‍പ്പെടുത്തിയ ഏജന്‍സി ഈ വില നല്കാന് തയാറായില്ല എന്നുള്ളതാണു അവസ്ഥ. നെല്ലിന്റെ ഗുണനിലാവാരമോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് വില നിശ്ചയിക്കുന്നതെന്നാണു കര്‍ഷകരുടെ ആരോപണം. മികച്ച നെല്ല് സര്‍ക്കാരിനു നല്‍കാതെ കര്‍ഷകരെ സമ്മര്‍ദത്തിലാക്കി സ്വയം ഏറ്റെടുക്കാനുള്ള സ്വകാര്യ മില്ലുകളുടെ തന്ത്രമാണു ഇതിനു പിറകിലെന്നു സംശയമുണ്ട്. സ്വകാര്യ മില്ലുകളെ സഹായിക്കാനാണു ഉദ്യോഗസ്ഥരുടെ ഈ നടപടിയെന്നു കര്‍ഷകര്‍ ആരോപിച്ചു. നെല്ല് നശിക്കുമെന്ന കര്‍ഷകരുടെ ഭീതിയെ ചൂഷണം ചെയ്യുന്ന നിലപാടാണു ഏജന്‍സി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ട് കിസാന്‍ കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചു. കിസാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോമി ജോണ്‍ കര്‍ഷകസമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.എന്‍. രമേഷ്, മണ്ഡലം പ്രസിഡന്റ് ഐ.ആര്. ജെയിംസ്, വിപിന്‍ വെള്ളയത്ത്, രാമന് പാലയ്ക്കാട്ട്, എബിന് ജോണ്‍, പി.ജെ. ഗിജോണ്‍, ജിന്റോ ഇല്ലിക്കല്‍, എന്‍.എം. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ച