ആര്‍ആര്‍ടി കമ്മിറ്റികളെ സജീവമാക്കുന്നതിനും വൊളന്റിയര്‍മാരെ സജ്ജമാക്കുന്നതിനും കൗണ്‍സിലില്‍ തീരുമാനം
ഇരിങ്ങാലക്കുട: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ എല്ലാ വാര്‍ഡുകളിലും ആര്‍ആര്‍ടി കമ്മിറ്റികളെ സജീവമാക്കുന്നതിനും വൊളന്റിയര്‍മാരെ സജ്ജമാക്കുന്നതിനും തീരുമാനിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍-ആരോഗ്യ ജാഗ്രത 2021 ഭാഗമായി വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റികള്‍ കൂടുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനു യോഗം തീരുമാനിച്ചു. അനാവശ്യ സഞ്ചാരങ്ങള്‍ പൊതുജനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും വിവാഹം, സമ്മേളനം തുടങ്ങിയ ചടങ്ങുകളില്‍ ദുരന്ത നിവാരണവകുപ്പിന്റെ നിര്‍ദേശം പാലിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ഇതിനായി ഹെല്‍ത്ത് വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ആരോഗ്യ ജാഗ്രത 2021 പകര്‍ച്ചവ്യാധി നിയന്ത്രണം എല്ലാ ഡിവിഷനുകളിലും വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റികള്‍ ചേരുന്നതിനും യോഗം തീരുമാനിച്ചു. സാനിറ്റേഷന്‍ കമ്മിറ്റി കൂടി ഈ മാസം 25 നു ഡ്രൈ ഡേ ആയി ആചരിക്കും. വയോമിത്രത്തിന്റെ ക്യാമ്പുകളിലേക്കു പ്രായമായവരെ നിലവിലെ സാഹചര്യത്തില്‍ കൊണ്ടുവരുന്നതു ഒഴിവാക്കുന്നതിനും യോഗം നിര്‍ദേശിച്ചു. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ പരിധിയിലെ എല്ലാ പെരുംതോടുകളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനു യോഗം തീരുമാനിച്ചു. കോവിഡ്-19 സംബന്ധിച്ച നഗരസഭ പരിധിയിലെ സ്ഥിതിവിവരകണക്ക് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ യോഗത്തില്‍ വിശദീകരിച്ചു. മാസ്ക് ശരിയായ രീതിയില്‍ ധരിക്കുന്നതിനും വാക്സിനേഷനു പ്രേരിപ്പിക്കുന്നതിനും ജനപ്രതിനിധികള്‍ സഹകരിക്കണമെന്നു ചെയര്‍പേഴ്സണ്‍ സോണിയാഗിരി അറിയിച്ചു. വാക്സിന്റെ ലഭ്യത ഉറപ്പാക്കി എല്ലാ വാര്‍ഡുകളിലും വാക്സിനേഷന് ക്യാമ്പുകള്‍ നടത്തുന്നതിനു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നു അറിയിച്ചു. പൊറത്തിശേരി പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു പൊറത്തിശേരി മേഖലയിലെ കണക്ക് വായിച്ചു. ചെയര്‍പേഴ്സണ്‍ സോണിയ ഗിരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.