വാക്സിന് ചലഞ്ചില്‍ പങ്കാളികളായി മുകുന്ദപുരം

ഇരിങ്ങാലക്കുട: വാക്സിന് ചലഞ്ചില്‍ 100 ശതമാനം സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി സംഭാവന നല്കി. 2,89,546 രൂപയാണു വാക്സിന് ചലഞ്ചിലേക്കായി സംഭാവന നല്‍കിയത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന സംഭാവന തുകയുടെ സമ്മതപത്രം മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, മുകുന്ദപുരം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ. ഡേവിസ് എന്നിവര്‍ക്കു കൈമാറി.