ഊരകം സെന്റ് ജോസഫ്സ് ഇടവക ഡിസിസിയിലേക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് ഡിസിസിയിലേക്ക് പുല്ലൂര്‍ ഊരകം സെന്റ് ജോസഫ്സ് ഇടവക കോവിഡ് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്തു. പിപിഇ കിറ്റ്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ്, മാസ്ക്, സ്റ്റീമര്‍, സാനിറ്റൈസര്‍ എന്നിവയാണു വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിക്കു വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ സാധനങ്ങള്‍ കൈമാറി. ട്രസ്റ്റി ജോണ്‍ ജോസഫ്, ജോണ്സണ് കൂള, ഫ്രാന്‍സിസ് പഴൂങ്കാരന്‍ എന്നിവര്‍ സന്നിഹിതരായി.