കനാലിലെ വെള്ളത്തിന് കറുപ്പു നിറം: അടിയന്തിര നടപടി ആവശ്യപ്പെട്ടു ജനപതിനിധികള്‍
കനാലിലെ വെള്ളത്തിന് കറുപ്പു നിറം: അടിയന്തിര നടപടി ആവശ്യപ്പെട്ടു ജനപതിനിധികള്‍
എടതിരിഞ്ഞി: ഷണ്മുഖം കനാലിലെ വെള്ളത്തിനു കറുപ്പു നിറവും ദുര്‍ഗന്ധവും. ശക്തമായ വേനല്‍ മഴയില്‍ വെള്ളം കയറിയ പാടശേഖരങ്ങളിലെ പുല്ല് ചീഞ്ഞളിഞ്ഞ് മലിനമായ വെള്ളം പിന്നീട് ഒഴുകിയെത്തുന്നതു ഷണ്മുഖം കനാലിലേക്കാണ്. ഈ മാലിന്യം ഒഴുകിയെത്തി ഇപ്പോള്‍ കനാലിലെ വെള്ളം കറുപ്പ് നിറത്തിലാണ്. അസഹനീയമായ ദുര്‍ഗന്ധവും ഉണ്ട്.
കനാലില്‍ പലയിടത്തും കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു പ്രളയത്തിലും തോടുകള്‍ കവിഞ്ഞ് ഒഴുകാന്‍ കാരണം ചണ്ടിയും കുളവാഴയും വന്നടിഞ്ഞതാണ്. കനാലിനോടു ചേര്‍ന്നുള്ള വീടുകളിലെ കിണറുകളിലെ വെള്ളം കുടിക്കുവാന്‍ സാധ്യമല്ലാതായിരിക്കുകയാണ്. ഇത് ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. കാലവര്‍ഷം കനത്താല്‍ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തുകള്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി കുളവാഴയും ചണ്ടിയും നീക്കിയതിനാല്‍ പടിയൂരില്‍ വലിയ തോതില്‍ വെള്ളക്കെട്ട് ഉണ്ടായില്ലെന്നു പഞ്ചായത്ത് നിവാസികള്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ വേനല്‍മഴയില്‍ പടശേഖരങ്ങളില്‍ വെള്ളം കയറിയിരുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിനു കീഴിലാണു കനാല്‍. ശക്തമായ മഴക്കു മുമ്പ് കുളവാഴയും ചണ്ടിയും മാലിന്യങ്ങളും നീക്കി ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ ഇറിഗേഷന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നു സ്ഥലം സന്ദര്‍ശിച്ച പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ ലാല്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.