കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട: കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ നടവരമ്പിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കാണ് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയത്. വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്രന് കിറ്റുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ക്ലബ് ട്രഷറര്‍ ഒ.എന്‍ ജയന് നമ്പൂതിരി പങ്കെടുത്തു.