തവനിഷ് പൂമംഗലം പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ നല്കി
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് പൂമംഗലം പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ കൈമാറി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിന്നു സാധനങ്ങള്‍ ഏറ്റുവാങ്ങി. തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ എന്നിവര്‍ സന്നിഹിതരായി.