മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് സന്ദര്‍ശിച്ച് ഡോ. ആര്. ബിന്ദു

ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് സന്ദര്‍ശിച്ചു. കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിലെ അത്യപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ കെമിക്കല്‍ പ്രോസസ്സിംഗിലൂടെ സംരക്ഷിക്കുന്നതും തുടര്‍ന്ന് താലിയോളകളെ സ്കാന്‍ ചെയ്ത് കംപ്യൂട്ടര്‍ സെര്‍വര്‍കളില്‍ സംരക്ഷിക്കുന്നതും മന്ത്രി നേരിട്ട് കണ്ട് മനസിലാക്കി. മന്ത്രിയോടൊപ്പം സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ സലിം കുമാര്‍, മോഹന്‍ദാസ്, മനോജ് കുമാര്‍, രജിസ്ട്രാര്‍ ഗോപാലകൃഷ്ണന് എന്നിവരും ഉണ്ടായിരുന്നു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന് എന്നിവര്‍ ആര്‍ക്കൈവ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.