സ്മാര്‍ട്ട് ഫോണ്‍ കൊടുക്കുന്ന കര്‍മ പദ്ധതിയിലേക്ക് ധനസഹായം നല്കി

ഇരിങ്ങാലക്കുട: ആധുനിക പഠനസൗകര്യം ഇല്ലാത്ത കാറളം വിഎച്ച്എസ് സ്കൂളിലെ കുട്ടികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ കൊടുക്കുന്ന കര്‍മ പദ്ധതിയിലേക്ക് കാറളം ഹൈസ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ധനസഹായം നല്കി. പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി റഷീദ് കാറളം, പ്രസിഡന്റ് കെ.കെ. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് രമാദേവി ടീച്ചര്‍ക്കു 10,000 രൂപ കൈമാറി. സ്കൂള്‍ മാനേജര്‍ ഭരതന് കാട്ടിക്കുളം സന്നിഹിതനായി.